ജോ ഡെന്‍ലിയുടെ ബൗളിംഗ് മികവില്‍ ഇംഗ്ലണ്ട്, ഏക ടി20യിലും ശ്രീലങ്കയെ തകര്‍ത്തു

- Advertisement -

ജേസണ്‍ റോയിയുടെ ബാറ്റിംഗും ജോ ഡെന്‍ലിയുടെ ബൗളിംഗും ഒത്തു ചേര്‍ന്നപ്പോള്‍ മികച്ച ടി20 വിജയവുമായി ഇംഗ്ലണ്ട്. 30 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. ഇന്നലെ നടന്ന ഏക ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടുകയായിരുന്നു. ജേസണ്‍ റോയ് 36 പന്തില്‍ 69 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ ബെന്‍ സ്റ്റോക്സ്(26), മോയിന്‍ അലി(27), ജോ ഡെന്‍ലി(20) എന്നിവരും ശ്രദ്ധേയമായ സംഭാവനകള്‍ നടത്തി. ശ്രീലങ്കയ്ക്കായി ലസിത് മലിംഗയും അമില അപോന്‍സോയും രണ്ട് വീതം വിക്കറ്റ് നേടി.

തിസാര പെരേരയുടെ(57) അര്‍ദ്ധ ശതകം മാത്രമാണ് ശ്രീലങ്കന്‍ ബാറ്റിംഗില്‍ എടുത്ത് പറയാനാകുന്ന പ്രകടനം. കമിന്‍ഡു മെന്‍ഡിസ് 24 റണ്‍സ് നേടിയപ്പോള്‍ ദിനേശ് ചന്ദിമല്‍ 26 റണ്‍സ് സ്വന്തമാക്കി. ജോ ഡെന്‍ലിയുടെ സ്പെല്ലാണ് മത്സരം ഇംഗ്ലണ്ടിനു അനുകൂലമാക്കി മാറ്റിയത്. 4 ഓവറില്‍ 19 റണ്‍സിനു 4 വിക്കറ്റ് നേടിയ ഡെന്‍ലി ആണ് കളിയിലെ താരം. ആദില്‍ റഷീദ് മൂന്നും ക്രിസ് ജോര്‍ദ്ദന്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ഇന്നിംഗ്സിന്റെ അവസാന പന്തില്‍ 157 റണ്‍സിനു ശ്രീലങ്ക ഓള്‍ഔട്ട് ആയി.

Advertisement