പാന്തേഴ്സിനു തുടര്‍ച്ചയായ തോല്‍വി, ബംഗാള്‍ വാരിയേഴ്സിനു 39-28ന്റെ ജയം

- Advertisement -

പ്രൊ കബഡി ലീഗിലെ 33ാം മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്സിനു 11 പോയിന്റ് ജയം. 39-28 എന്ന സ്കോറിനാണ് ബംഗാള്‍ വാരിയേഴ്സിന്റെ ജയം. ആദ്യ പകുതിയില്‍ 18-13നു ആണ് ബംഗാള്‍ മുന്നിട്ട് നിന്നത്. ഒരു ടീം എഫേര്‍ട്ട് ആണ് ബംഗാളിനെ വിജയത്തിലേക്ക് നയിച്ചത്. മഹേഷ് ഗൗഡ്(9), മനീന്ദര്‍ സിംഗ്(7), ജാംഗ് കുന്‍ ലീ(6), സുര്‍ജീത്ത്(5), രണ്‍ സിംഗ്(5) എന്നിവരാണ് ബംഗാളിനായി തിളങ്ങിയത്. ദീപക് ഹൂഡ(8), അനൂപ് കുമാര്‍(6) എന്നിവരാണ് ജയ്പൂരിന്റെ പ്രധാന സ്കോറര്‍മാര്‍.

റെയിഡിംഗില്‍ 22-20നു ജയ്പൂരിനെ പിന്തള്ളി ബംഗാള്‍ മുന്നിലെത്തിയപ്പോള്‍ പ്രതിരോധത്തില്‍ 12-7നാണ് ടീം മുന്നിട്ട് നിന്നത്. രണ്ട് തവണ ജയ്പൂരിനെ ഓള്‍ഔട്ട് ആക്കിയത് വഴി നാല് പോയിന്റ് ബംഗാള്‍ സ്വന്തമാക്കി.

Advertisement