വിസ ലഭിച്ചിട്ടില്ല, ഉനഡ്കട് ഇന്ത്യയിൽ തന്നെ

Sports Correspondent

Jaydevunadkut
Download the Fanport app now!
Appstore Badge
Google Play Badge 1

12 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് സംഘത്തിൽ ഇടം പിടിച്ച ജയ്ദേവ് ഉനഡ്കടിന്റെ വിസ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാൽ തന്നെ താരം ഇപ്പോളും ഇന്ത്യയിൽ തന്നെയെന്നാണ് ലഭിയ്ക്കുന്ന വിവരം. ചട്ടോഗ്രാം ടെസ്റ്റ് ഇന്നാണ് ആരംഭിയ്ക്കുന്നത്. അതിനാൽ തന്നെ താരത്തിന് ആദ്യ ടെസ്റ്റിൽ അന്തിമ ഇലവനിൽ ഇടം ലഭിയ്ക്കില്ലെന്ന് ഇതോടെ ഉറപ്പായി.

താരത്തിന്റെ തിരഞ്ഞെടുക്കൽ അപ്രതീക്ഷിതമായതിനാൽ തന്നെ ബിസിസിഐയുടെ ലോജിസ്റ്റിക്സ് ഡിപാര്‍ട്മെന്റ് വിസ നടപടികള്‍ നേരത്തെ ശരിയാക്കി വെച്ചിരുന്നില്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടാവുന്ന താരങ്ങളുടെ വിസ ബിസിസിഐ നേരത്തെ തന്നെ തയ്യാറാക്കുന്ന പതിവുണ്ട്. എന്നാൽ ഡിസംബര്‍ 2010ൽ ടെസ്റ്റിൽ അവസാനമായി കളിച്ച ജയ്ദേവ് ഉനഡ്കട് ടീമിലേക്ക് എത്തിയത് അപ്രതീക്ഷിതമായ കാര്യമായിരുന്നു.