ബംഗ്ലാദേശിനെതിരെ ഹോള്‍ഡര്‍ ഇല്ല, വിന്‍ഡീസ് സ്ക്വാഡിൽ മൂന്ന് പുതുമുഖങ്ങള്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിന്‍ഡീസിന്റെ ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ജേസൺ ഹോള്‍ഡര്‍ ഇല്ല. താരം വിശ്രമം ആവശ്യപ്പെട്ടതിനാലാണ് സ്ക്വാഡിലേക്ക് താരത്തെ തിരഞ്ഞെടുക്കാതിരുന്നത്. ബംഗ്ലാദേശിനെതിരെയുള്ള മൂന്ന് ഫോര്‍മാറ്റിൽ നിന്നും താരം വിട്ട് നില്‍ക്കുകയാണ്. മൂന്ന് പുതുമുഖ താരങ്ങളെ വെസ്റ്റിന്‍ഡീസ് ടെസ്റ്റ് സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിക്കറ്റ് കീപ്പര്‍ താരം ഡെവൺ തോമസ്, ഇടംകൈയ്യന്‍ സ്പിന്നര്‍ ഗുദാകേഷ് മോട്ടി, പേസര്‍ ആന്‍ഡേര്‍സൺ ഫിലിപ്പ് എന്നിവരെയാണ് വെസ്റ്റിന്‍ഡീസ് സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിൽ ആദ്യ രണ്ട് പേരും മറ്റു ഫോര്‍മാറ്റിൽ വെസ്റ്റിന്‍ഡീസിന് വേണ്ടി കളിച്ചിട്ടുണ്ട്.

വെസ്റ്റിന്‍ഡീസ് ടെസ്റ്റ് സ്ക്വാഡ്: Kraigg Brathwaite (c), Jermaine Blackwood (vc), Nkrumah Bonner, John Campbell, Joshua Da Silva, Alzarri Joseph, Kyle Mayers, Gudakesh Motie, Anderson Phillp, Raymon Reifer, Jayden Seales, Devon Thomas

റിസര്‍വ്വുകള്‍: Tagernarine Chanderpaul, Shermon Lewis