4 വിക്കറ്റ് നഷ്ടമായി ഇംഗ്ലണ്ട്, തോല്‍വി ഒഴിവാക്കുകയെന്നത് ശ്രമകരമായ ദൗത്യം

Sports Correspondent

ആന്റിഗ്വയില്‍ വിന്‍ഡീസിനെ 119 റണ്‍സ് ലീഡില്‍ ഒതുക്കിയെങ്കിലും രണ്ടാം ഇന്നിംഗ്സിലും മോശം ബാറ്റിംഗുമായി ഇംഗ്ലണ്ട്. മൂന്നാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 75/4 എന്ന നിലയിലാണ്. വിന്‍ഡീസ് സ്കോറിനു 44 റണ്‍സ് പിന്നിലുള്ള ഇംഗ്ലണ്ട് വലിയ ലീഡ് നേടാനായില്ലെങ്കില്‍ രണ്ടാം മത്സരത്തിലും വിന്‍ഡീസിനെതിരെ തോല്‍വിയേറ്റു വാങ്ങേണ്ടി വരും.

ഒന്നാം വിക്കറ്റില്‍ 35 റണ്‍സ് നേടിയ ശേഷം ജേസണ്‍ ഹോള്‍ഡര്‍ ആണ് റോറി ബേണ്‍സിനെയും(16) ജോണി ബൈര്‍സ്റ്റോയയെയും(14) പുറത്താക്കി ഇംഗ്ലണ്ടിനു ആദ്യ പ്രഹരങ്ങള്‍ നല്‍കിയത്. തുടര്‍ന്ന് അല്‍സാരി ജോസഫ് ജോ റൂട്ടിനെയും(7) ജോ ഡെന്‍ലിയെയും(17) പുറത്താക്കി. നിലവില്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ ജോസ് ബട്‍ലര്‍(8*) ബെന്‍ സ്റ്റോക്സ്(7*) കൂട്ടുകെട്ടിലാണ്.