തീ പാറും ബൗളിംഗുമായി ജെയിംസ് ആന്‍ഡേഴ്സൺ, ഇന്ത്യയുടെ നാല് വിക്കറ്റ് നഷ്ടം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഹെഡിംഗ്ലി ടെസ്റ്റിന്റെ ആദ്യ ദിവസത്തെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ജെയിംസ് ആന്‍ഡേഴ്സണിന്റെ മുന്നിൽ ചൂളി ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍. കെഎൽ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി എന്നിവരെ നഷ്ടമായ ഇന്ത്യയ്ക്ക് ലഞ്ചിന് തൊട്ടുമുമ്പ് അജിങ്ക്യ രഹാനെയെയും നഷ്ടമായതോടെ 56/4 എന്ന നിലയിലാണ്.

18 റൺസ് നേടി അജിങ്ക്യ രഹാനെയെ ഒല്ലി റോബിന്‍സൺ ആണ് പുറത്താക്കിയത്. 15 റൺസുമായി രോഹിത് ശര്‍മ്മയുമാണ് ഇന്ത്യയ്ക്കായി ക്രീസിലുള്ളത്. 21/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ നാലാം വിക്കറ്റിൽ 35 റൺസ് നേടി രോഹിത് – രഹാനെ കൂട്ടുകെട്ട് ഇന്ത്യയെ ല‍ഞ്ച് വരെ കൂടുതൽ വിക്കറ്റില്ലാതെ എത്തിക്കുമെന്ന് കരുതിയെങ്കിലും രഹാനെയെ ഇന്ത്യയ്ക്ക് നഷ്ടമായി.