ഹെറ്റ്മ്യറും വീണു, 81 റണ്‍സിനു ശേഷം, വിന്‍ഡീസ് ഇന്നിംഗ്സിനു തിരശ്ശീല

- Advertisement -

വിന്‍ഡീസിന്റെ ശേഷിക്കുന്ന രണ്ട് വിക്കറ്റുകള്‍ 25 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഇംഗ്ലണ്ട് വീഴ്ത്തിയപ്പോള്‍ ബാര്‍ബഡോസില്‍ വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 289 റണ്‍സില്‍ അവസാനിച്ചു. ഇന്നലത്തെ സ്കോറായ 264/8 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസിനു വേണ്ടി ഷിമ്രണ്‍ ഹെറ്റ്മ്യര്‍ അതിവേഗം സ്കോറിംഗ് നടത്തുകയായിരുന്നു.

വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്‍സ് നേടിയ ശേഷം അതേ സ്കോറില്‍ അവശേഷിക്കുന്ന രണ്ട് വിക്കറ്റും ആതിഥേയര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. അല്‍സാരി ജോസഫിനെ ജെയിംസ് ആന്‍ഡേഴ്സണ്‍ പുറത്താക്കി ഇന്നിംഗ്സിലെ തന്റെ അഞ്ചാം വിക്കറ്റ് കരസ്ഥമാക്കി. അവസാന വിക്കറ്റായി ബെന്‍ സ്റ്റോക്സ് ഹെറ്റ്മ്യറിനെ പുറത്താക്കി ഇന്നിംഗ്സിലെ തന്റെ നാലാം വിക്കറ്റും കരസ്ഥമാക്കി.

Advertisement