“ആഴ്സണൽ ആരാധകർ കൂവിയാൽ സാഞ്ചേസിന് വീര്യം കൂടും” – ഒലെ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സണലും എഫ് എ കപ്പിൽ ഏറ്റുമുട്ടുമ്പോൾ മുൻ ആഴ്സണൽ താരമായ അലക്സിസ് സാഞ്ചേസിലാകും ശ്രദ്ധ. പരിക്ക് കാരണം അവസാന മത്സരങ്ങൾ സാഞ്ചേസിന് നഷ്ടപ്പെട്ടിരുന്നു. എന്നാൽ സാഞ്ചേഴ്സ് പൂർണ്ണമായും ഫിറ്റ് ആണെന്നും ആഴ്സണലിന് എതിരായ മത്സരത്തിൽ എന്തായാലും കളിക്കും എന്നും ഒലെ പറഞ്ഞു.

സാഞ്ചേസിനെതിരെ ആഴ്സണൽ ആരാധകർ തിരിയില്ലെ എന്ന ചോദ്യത്തിന് ഒലെ അത് ആഴ്സണൽ ആരാധകർക്ക് തന്നെ ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി. സാഞ്ചേസിനെ കൂവി വിളിക്കുകയാണ് എങ്കിൽ സാഞ്ചേസ് കുറച്ച് കൂടെ വീര്യത്തോടെ കളിക്കുകയാണ് ചെയ്യുക എന്ന് ഒലെ പറഞ്ഞു. ഫുട്ബോളിൽ എല്ലായിപ്പോഴും അങ്ങനെയാണ് നടക്കുക. തങ്ങൾക്കെതിരെ ആൾക്കാർ തിരിയുമ്പോൾ തങ്ങളുടെ മികവ് കാണിക്കാൻ ഊർജ്ജം കിട്ടുമെന്നും ഒലെ പറഞ്ഞു.

കഴിഞ്ഞ സീസണിൽ ആഴ്സണലിൽ നിന്ന് യുണൈറ്റഡിൽ എത്തിയ സാഞ്ചേസിന് ഇതുവരെ ആഴ്സണലിലെ മികവ് ആവർത്തിക്കാൻ ആയിട്ടില്ല.

Advertisement