അഞ്ച് വിക്കറ്റുമായി ആന്‍ഡേഴ്സൺ, ഇന്ത്യന്‍ ഇന്നിംഗ്സ് 364 റൺസിന് അവസാനിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലോര്‍‍‍ഡ്സിൽ ഇന്ത്യയുടെ ഇന്നിംഗ്സ് 364 റൺസിൽ അവസാനിച്ചു. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ആണ് ഇന്ത്യയുടെ ഇന്നിംഗ്സ് 126.1 ഓവറിൽ ഇംഗ്ലണ്ട് അവസാനിപ്പിച്ചത്. 40 റൺസ് നേടിയ രവീന്ദ്ര ജഡേജയെ പുറത്താക്കി മാര്‍ക്ക് വുഡ് ആണ് ഇന്ത്യന്‍ ഇന്നിംഗ്സിന് അവസാനം കുറിച്ചത്.

അഞ്ച് വിക്കറ്റ് നേടിയ ജെയിംസ് ആന്‍ഡേഴ്സൺ ആണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്. മാര്‍ക്ക് വുഡും ഒല്ലി റോബിന്‍സണും രണ്ട് വീതം വിക്കറ്റ് നേടി. 129 റൺസ് നേടി കെഎൽ രാഹുല്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ രോഹിത് ശര്‍മ്മ 83 റൺസ് നേടി.