ജെയിംസ് ആൻഡേഴ്സൺ നാലാം ടെസ്റ്റിനുള്ള സ്ക്വാഡിലേക്ക് മടങ്ങിയെത്തി

Newsroom

Picsart 23 07 17 19 53 36 312
Download the Fanport app now!
Appstore Badge
Google Play Badge 1

വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സനെ എമിറേറ്റ്സ് ഓൾഡ് ട്രാഫോർഡിൽ ബുധനാഴ്ച ആരംഭിക്കുന്ന നാലാമത്തെ ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് തിരികെ വിളിച്ചു.ഹെഡിംഗ്‌ലിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ വിജയത്തിൽ ആൻഡേഴ്‌സന് ഉണ്ടായിരുന്നില്ല. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് 75.33 ശരാശരിയിൽ മൂന്ന് വിക്കറ്റ് അദ്ദേഹം നേടിയിരുന്നു. ഒല്ലി റോബിൻസണ് പകരമാണ് ആൻഡേഴ്സൺ ടീമിൽ എത്തുന്നത്. ഇതാകും ടീമിലെ ഏക മാറ്റം.

ജെയിംസ് ആൻഡേഴ്സൺ 23 07 17 19 53 51 380

നാലാം ടെസ്റ്റിൽ മൊയിൻ അലി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ലീഡ്‌സിലെ ആദ്യ ഇന്നിംഗ്‌സിൽ മോയിൻ 7-ാം നമ്പറിൽ ആയിരുന്നു ബാറ്റ് ചെയ്‌തത്.

England: Ben Duckett, Zak Crawley, Moeen Ali, Joe Root, Harry Brook, Ben Stokes (captain), Jonathan Bairstow, Chris Woakes, Mark Wood, Stuart Broad, James Anderson