40 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ഇംഗ്ലണ്ട്

രവീന്ദ്ര ജഡേജയുടെ പ്രകടനത്തിന്റെ ബലത്തില്‍ ഇംഗ്ലണ്ടിനു 40 റണ്‍സ് ലീഡ് മാത്രം നല്‍കി ഇന്ത്യ. ചായയ്ക്കായി ടീം പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 20 റണ്‍സ് നേടിയിട്ടുണ്ട്. ജഡേജ പുറത്താകാതെ നേടിയ 86 റണ്‍സിന്റെ ബലത്തില്‍ ഇന്ത്യ 292 റണ്‍സാണ് ഒന്നാം ഇന്നിംഗ്സില്‍ നേടിയത്. ഹനുമ വിഹാരി(56) പുറത്താക്കുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 237/7 എന്ന നിലയിലായിരുന്നു. പിന്നീട് വാലറ്റത്തെ കാഴ്ചക്കാരാക്കി ജഡേജ ടീമിന്റെ സ്കോര്‍ 292 റണ്‍സിലേക്ക് എത്തിയ്ക്കുകയായിരുന്നു.

ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണ്‍, മോയിന്‍ അലി, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും സ്റ്റുവര്‍ട് ബ്രോഡ്, സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

രണ്ടാം ഇന്നിംഗ്സില്‍ 20 റണ്‍സ് നേടിയതോടെ ഇംഗ്ലണ്ടിന്റെ ലീഡ് 60 റണ്‍സായിട്ടുണ്ട്. അലിസ്റ്റര്‍ കുക്ക് 13 റണ്‍സും കീറ്റണ്‍ ജെന്നിംഗ്സ് 7 റണ്‍സുമാണ് നേടിയിട്ടുള്ളത്.

Previous articleസാഫ് കപ്പ് ഇ‌ന്ത്യക്ക് മുന്നില്‍ മാൽഡീവ്സും വീണു, ഇനി ഇന്ത്യ പാകിസ്ഥാൻ സെമി പോര്
Next articleഏഷ്യ കപ്പിലെ ഹോങ്കോംഗ് മത്സരങ്ങള്‍ക്ക് ഏകദിന പദവി