ഏഷ്യ കപ്പിലെ ഹോങ്കോംഗ് മത്സരങ്ങള്‍ക്ക് ഏകദിന പദവി

ഏഷ്യ കപ്പില്‍ ഹോങ്കോംഗ് ഉള്‍പ്പെടുന്ന മത്സരങ്ങള്‍ക്ക് ഏകദിന പദവി നല്‍കി ഐസിസി. യുഎഇയെ ക്വാളിഫയറില്‍ പരാജയപ്പെടുത്തി എത്തിയ ഹോങ്കോംഗിനു നിലവില്‍ ഏകദിന പദവി ഇല്ല. പാക്കിസ്ഥാനും ഇന്ത്യയ്ക്കുമൊപ്പമാണ് ഹോങ്കോംഗ് മത്സരിക്കുക. ഇതോടെ ഏഷ്യ കപ്പിലെ എല്ലാ മത്സരങ്ങള്‍ക്കും ഏകദിന പദവിയുണ്ടാകും. നേരത്തെ സിംബാബ്‍വേയില്‍ നടന്ന ഏകദിന ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ചില മത്സരങ്ങളില്‍ ഏകദിന പദവി ഇല്ലാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതൊഴിവാക്കുവാനാണ് ഇപ്പോള്‍ ഐസിസിയുടെ നീക്കം.

ഇതോടെ ഇനി മുതല്‍ കുറച്ചധികം ഏകദിന പദവിയുള്ള ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റിലെ എല്ലാ മത്സരങ്ങള്‍ക്കും ഇനി മുതല്‍ ഐസിസി ഏകദിന പദവി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.