ജഡേജയ്ക്ക് ഇന്ത്യന്‍ ടീമിനൊപ്പം ചേരുവാന്‍ അനുമതി

Sports Correspondent

Ravindrajadeja

ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും എത്തും. താരത്തിന്റെ ഫിറ്റ്നസ്സ് റിപ്പോര്‍ട്ടിൽ എന്‍സിഎ അനുമതി നൽകിയതോടെയാണ് ഇത്. നാഗ്പൂരിൽ ആണ് ആദ്യ ടെസ്റ്റ് നടക്കുന്നത്.

ഏഷ്യ കപ്പിനിടെയാണ് 2022ൽ രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്ത് പോകുന്നത്. പിന്നീട് ടി20 ലോകകപ്പും താരത്തിന് നഷ്ടമായി. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിൽ താരം തിരികെ എത്തുമെന്നാണ് കരുതിയതെങ്കിലും അവസാന നിമിഷം താരം പിന്മാറി.

തമിഴ്നാടിനെതിരെ രഞ്ജി ട്രോഫിയിൽ തന്റെ മടങ്ങിവരവ് നടത്തിയ താരം മത്സരത്തിലെ രണ്ടാം ഇന്നിംഗ്സിൽ 7 വിക്കറ്റുകളാണ് നേടിയത്.