സാഞ്ചോ തിരികെ കളത്തിൽ എത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് ടെൻ ഹാഗ്

Newsroom

Picsart 23 02 02 11 15 30 462

നീണ്ട ഇടവേളക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇന്നലെ ജേഡൻ സാഞ്ചോ കളത്തിൽ ഇറങ്ങിയിരുന്നു‌. മാനസികമായും ശാരീരികമായുള്ള പ്രശ്നങ്ങൾ കാരണം സാഞ്ചോ അവസാന കുറച്ച് കാലമായി ചില പ്രത്യേക പരിശീലനങ്ങളിലൂടെ കടന്നു പോവുകയായിരുന്നു.ടെൻ ഹാഗിന്റെ പ്രത്യേക താല്പര്യ പ്രകാരമായിരുന്നു സാഞ്ചോ ഹോളണ്ടിൽ ചെന്ന് ഫിറ്റ്നസ് വീണ്ടെടുത്തത്. സാഞ്ചോ വീണ്ടും തന്റെ ഫുട്ബോൾ ആസ്വദിക്കുന്നത് കണ്ട് ടെൻ ഹാഗ് സന്തോഷിക്കുകയും വിംഗറിന്റെ തിരിച്ചുവരവിനോടുള്ള ആരാധകരുടെ പിന്തുണയെ അഭിനന്ദിക്കുകയും ചെയ്തു.

സാഞ്ചോ 23 02 02 11 15 38 404

ഫുട്ബോളിൽ ഏറ്റവും പ്രധാനം കളിക്കാർ ഫുട്ബോൾ ആസ്വദിക്കുക എന്നതാണ്, അത് അവർക്ക് ഊർജ്ജം നൽകുന്നു, അത് അവർക്ക് പ്രവർത്തിക്കാനും നല്ല പ്രകടനം നടത്താനും പ്രചോദനം നൽകുന്നു. ടെൻ ഹാഗ് പറഞ്ഞു. ആരാധകരിൽ നിന്ന് സാഞ്ചോക്ക് ലഭിച്ച ലഭിച്ച സ്വീകരണം മനോഹരമാണെന്ന് ഞാൻ കരുതുന്നു. ഈ പരിശ്രമങ്ങൾ തുടരാൻ ഈ പിന്തുണ സാഞ്ചോയ്ക്ക് കൂടുതൽ പ്രചോദനം നൽകുമെന്ന് ഞാൻ കരുതുന്നു. ടെൻ ഹാഗ് പറഞ്ഞു.

അവസാന രണ്ടാഴ്ച ആയി അവൻ കാരിംഗ്ടണിൽ പരിശീലനം നടത്തുന്നത് നമ്മൾ കാണുന്നു‌. അവന്റെ ഇപ്പോഴത്തെ പുഞ്ചിരി നിലനിർത്താനും ടീമിന് നല്ല സംഭാവന നൽകാനും അദ്ദേഹത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ടെൻ ഹാഗ് പറയുന്നു. സഞ്ചോക്ക് ശരിക്കും ഉയർന്ന നിലവാരമുണ്ട്, ഞങ്ങളുടെ ടീമിന് സംഭാവന ചെയ്യാനുള്ള മികച്ച കഴിവുകളുണ്ട്. യുണൈറ്റഡ് പരിശീലകൻ കൂട്ടിച്ചേർത്തു.