CricketFeaturedT20 World Cup

അര്‍ദ്ധ ശതകങ്ങളുമായി മോസ്ക സഹോദരന്മാര്‍, നേപ്പാളിനെതിരെ 10 വിക്കറ്റ് വിജയവുമായി ഇറ്റലി

ഇംഗ്ലണ്ടിനെ കഴിഞ്ഞ മത്സരത്തിൽ വിറപ്പിച്ചുവെങ്കിലും ഇറ്റലിയ്ക്കെതിരെ തോൽവിയേറ്റു വാങ്ങി നേപ്പാള്‍. ഇന്ന് ഐസിസി ടി20 ലോകകപ്പ് ഗ്രൂപ്പ് സി മത്സരത്തിൽ നേപ്പാളിനെ ഇറ്റലി 10 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 123 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 12.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇറ്റലി വിജയം കൈക്കലാക്കി.

ആരിഫ് ഷെയ്ഖ് (27), രോഹിത് പൗഡൽ (23), ആസിഫ് ഷെയ്ഖ് (20) എന്നിവരാണ് നേപ്പാളിന്റെ പ്രധാന സ്കോറര്‍മാര്‍. ഇറ്റലിയ്ക്കായി ക്രിഷന്‍ കാൽഗാമാഗേ മൂന്നും ബെന്‍ മനേന്റി 2 വിക്കറ്റും നേടി.

മോസ്ക സഹോദരന്മാരായ ജസ്റ്റിന്‍ മോസ്കയും ആന്തണി മോസ്കയും നേപ്പാള്‍ ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചപ്പോള്‍ 12.4 ഓവറിലാണ് ഇറ്റലിയുടെ വിജയം. ആന്തണി മോസ്ക 32 പന്തിൽ 62 റൺസും ജസ്റ്റിന്‍ മോസ്ക 44 പന്തിൽ 60 റൺസുമാണ് നേടിയത്.