ബംഗ്ലാദേശിനെ 246 റൺസിലൊതുക്കി അയര്‍ലണ്ട്

Sports Correspondent

Ireland
Download the Fanport app now!
Appstore Badge
Google Play Badge 1

അയര്‍ലണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ ഒരു ഘട്ടത്തിൽ 122/5 എന്ന നിലയിലേക്ക് വീണ ശേഷം 246 റൺസ് നേടി ഇന്നിംഗ്സ് അവസാനിപ്പിച്ച് ബംഗ്ലാദേശ്. 61 റൺസ് നേടിയ മുഷ്ഫിക്കുര്‍ റഹിം ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 44 റൺസ് നേടി. 9 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ബംഗ്ലാദേശ് നേടിയത്.

മറ്റു താരങ്ങള്‍ക്കാര്‍ക്കും വലിയ സ്കോറുകള്‍ നേടാനാകാതെ പോയപ്പോള്‍ അയര്‍ലണ്ട് ബൗളിംഗിൽ ജോഷ്വ ലിറ്റിൽ 3 വിക്കറ്റ് നേടി. മാര്‍ദ്ദ് അഡൈര്‍, ഗ്രഹാം ഹ്യൂം എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.