കുറച്ചു കൂടെ നന്നായി കളിച്ചാൽ ഇന്ത്യയെ തോല്പ്പിക്കാൻ ആകും എന്ന് ആൻഡ്രൂ ബാൽബിർനി

Newsroom

Picsart 23 08 21 01 27 28 509
Download the Fanport app now!
Appstore Badge
Google Play Badge 1

മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പര നഷ്ടപ്പെട്ടു എങ്കിലും ഇന്ത്യ തോൽപ്പിക്കാനുള്ള മികവ് അയർലണ്ടിന് ഉണ്ടെന്ന് ആൻഡ്രൂ ബാൽബിർനി പറഞ്ഞു. ഇന്ത്യയെ വെല്ലുവിളിക്കാൻ തന്റെ ടീമിന് കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ ഡബ്ലിനിലെ മലാഹൈഡിൽ അയർലൻഡിനെതിരെ 33 റൺസിന്റെ വിജയം ആണ് ഇന്ത്യ നേടിയത്.

ഇന്ത്യ 23 08 21 01 27 49 540

“ഇന്ത്യക്ക് വളരെ വൈദഗ്ധ്യമുള്ള ബൗളിംഗ് യൂണിറ്റ് ഉണ്ട്. ജയിക്കാൻ ആവാത്തതിൽ നിരാശയുണ്ട്. ഞങ്ങൾ നല്ല ക്രിക്കറ്റ് കളിക്കുന്നു. അവസാന മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” അദ്ദേഹം പറഞ്ഞു.

“ആദ്യ പന്തിൽ തന്നെ ഞങ്ങൾ ആക്രമിച്ച് കളിക്കാൻ ശ്രമിക്കുന്നു. ബുധനാഴ്ച മൂന്നാം ടി20 ഐയിൽ ഞങ്ങൾക്ക് വിജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ നന്നായി കളിച്ചാൽ ഇന്ത്യയെ തോൽപ്പിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്.” ആൻഡ്രൂ ബാൽബിർനി കൂട്ടിച്ചേർത്തു.