ഐപിഎല്‍ നിര്‍ത്തുന്നു, സണ്‍റൈസേഴ്സിന്റെ വൃദ്ധിമന്‍ സാഹയ്ക്കും കോവിഡ്

Wriddhimansaha
- Advertisement -

ലഭിയ്ക്കുന്ന ഏറ്റവും പുതിയ വിവരം പ്രകാരം ഇന്നത്തെ ഐപിഎല്‍ മത്സരവും നടക്കില്ലെന്നാണ് അറിയുന്നത്. സണ്‍റൈസേഴ്സ് താരം വൃദ്ധിമന്‍ സാഹയും കോവിഡ് പോസിറ്റീവ് ആയെന്നാണ് ഏറ്റവും പുതിയ വിവരം. ഇതോടെ ഇന്ന് നടക്കുന്ന സണ്‍റൈസേഴ്സ് മുംബൈ ഇന്ത്യന്‍സ് മത്സരത്തിന്റെ കാര്യം സംശയത്തിലായി.

ഇന്നലെ നടക്കാനിരുന്ന കൊല്‍ക്കത്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരം മാറ്റി വെച്ചിരുന്നു. ഐപിഎല്‍ നിര്‍ത്തിയ്ക്കുവാന്‍ ഈ തുടര്‍ച്ചയായ കോവിഡ് കേസുകള്‍ ബിസിസിഐയെ പ്രേരിപ്പിച്ചു. ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവയ്ക്കുകയാണെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

Advertisement