ഗൗതം ഗംഭീറും ഷെയിന്‍ വോണും തന്റെ പ്രിയപ്പെട്ട ഐപിഎല്‍ ക്യാപ്റ്റന്മാര്‍

ഐപിഎലില്‍ മൂന്ന് ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടിയാണ് യൂസഫ് പത്താന്‍ കളിച്ചിട്ടുള്ളത്. തുടക്കം രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയും പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും വേണ്ടി കളിച്ച താരം ഇപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിന് വേണ്ടി കളിക്കുന്നു. ഇതില്‍ തന്നെ മൂന്ന് കിരീടം യൂസഫ് പത്താന്‍ നേടിയിട്ടുണ്ട്.

ഇവരില്‍ ഷെയിന്‍ വോണും ഗൗതം ഗംഭീറുമാണ് തന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്മാരെന്ന് യൂസഫ് വ്യക്തമാക്കി. ഐപിഎല്‍ ആദ്യ വര്‍ഷം കിരീടം നേടിയ രാജസ്ഥാനെ ഈ നേട്ടത്തിലേക്ക് നയിച്ചത് വോണ്‍ ആയിരുന്നു. താരങ്ങളെ പ്രോത്സാഹിപ്പിക്കുവാനും പ്രഛോദിപ്പിക്കുവാനും കഴിവുള്ള താരമായിരുന്നു വോണ്‍ എന്ന് യൂസഫ് പത്താന്‍ പറഞ്ഞു. വോണ്‍ ഒരു താരത്തെ പുറത്താക്കുവാന്‍ പദ്ധതിയിട്ട് കഴിഞ്ഞാല്‍ അത് അതേ രീതിയില്‍ ഗ്രൗണ്ടില്‍ നടപ്പിലാക്കുന്നത് കണ്ട് കൗതുകം തോന്നിയിട്ടുണ്ടെന്ന് ഗംഭീര്‍ പറഞ്ഞു.

അത് പോലെ തന്നെ കൊല്‍ക്കത്തയെ രണ്ട് കിരീടത്തിലേക്ക് നയിച്ച ഗൗതം ഗംഭീറിന്റെ ടീമിലെ സുപ്രധാന താരമായിരുന്നു യൂസഫ് പത്താന്‍. തന്റെ ടീമംഗങ്ങള്‍ കളിക്കുന്നില്ലെങ്കില്‍ പോലും അവരുടെ കാര്യങ്ങളെക്കുറിച്ച് വ്യാകുലനായിരുന്നു ഗൗതം ഗംഭീര്‍ എന്ന് യൂസഫ് പത്താന്‍ പറഞ്ഞു.

Previous articleമരിക്കുന്നതിന് മുൻപ് ടോട്ടൻഹാമിന്റെ കൂടെ കിരീടം നേടണമെന്ന് പോച്ചെറ്റിനോ
Next article” റയൽ മാഡ്രിഡിനെയും ഇറ്റലിയേയും എന്നെങ്കിലും പരിശീലിപ്പിക്കണമെന്നതാണ് ആഗ്രഹം “