ഷാര്‍ജ്ജയില്‍ വീണ്ടുമൊരു റണ്‍മഴയുണ്ടാകുമോ? ടോസ് നേടി മുംബൈ ഇന്ത്യന്‍സിന് ബാറ്റിംഗ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്ന് സൂപ്പര്‍ സണ്ടേയിലെ ആദ്യ മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് മുംബൈ ഇന്ത്യന്‍സ്. കൂറ്റന്‍ സ്കോറുകള്‍ പിറക്കുന്ന ഷാര്‍ജ്ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഇന്നത്തെ മത്സരം കാണികള്‍ക്ക് ബാറ്റിംഗ് വിരുന്ന് ആകുമെന്നാണ് പ്രതീക്ഷിക്കപ്പടുന്നത്. പോയിന്റ് പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളിലാണ് യഥാക്രമം മുംബൈയും സണ്‍റൈസേഴ്സ് ഹൈദ്രാബാദും.

മത്സരത്തില്‍ മുംബൈ ഒരു മാറ്റവുമില്ലാതെയാണ് ഇറങ്ങുന്നത്. സണ്‍റൈസേഴ്സ് ഹൈദ്രാബാദ് നിരയില്‍ ഭുവനേശ്വര്‍ കുമാറിന് പകരം സന്ദീപ് ശര്‍മ്മയും ഖലീല്‍ അഹമ്മദിന് പകരം സിദ്ദാര്‍ത്ഥ് കൗളും ടീമിലെത്തുന്നു.

മുംബൈ ഇന്ത്യന്‍സ് : Quinton de Kock(w), Rohit Sharma(c), Suryakumar Yadav, Ishan Kishan, Kieron Pollard, Hardik Pandya, Krunal Pandya, James Pattinson, Rahul Chahar, Trent Boult, Jasprit Bumrah

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: David Warner(c), Jonny Bairstow(w), Manish Pandey, Kane Williamson, Priyam Garg, Abhishek Sharma, Abdul Samad, Rashid Khan, Sandeep Sharma, Siddarth Kaul, T Natarajan