ഇന്ന് കളിക്കാതെ തന്നെ നാപോളിയെ യുവന്റസ് തോൽപ്പിക്കും!!?

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റലിയിൽ കാര്യങ്ങൾ അത്ര നല്ല രീതിയിൽ അല്ല പോകുന്നത്. കൊറോണ വീണ്ടും വ്യാപിക്കുകയാണ്. ഇത് കൊണ്ട് തന്നെ പല ഫുട്ബോൾ മത്സരങ്ങളും പ്രതിസന്ധിയിലാകുന്നുമുണ്ട്. ഇന്ന് നടക്കേണ്ട യുവന്റസും നാപോളിയും തമ്മിലുള്ള മത്സരമാണ് ഇപ്പോൾ കൊറോണ കാരണം ബാധിച്ചിരിക്കുന്നത്. നാപോളി ഇന്നത്തെ മത്സരം കളിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഉള്ളത്. നാപോളി ടീമിലെ മൂന്ന് പേർക്ക് കഴിഞ്ഞ ദിവസം കൊറൊണ സ്ഥിരീകരിച്ചിരുന്നു.

അതുകൊണ്ട് തന്നെ ഇപ്പോൾ നാപോളി വിട്ട് യാത്ര ചെയ്യാൻ നാപോളി ഫുട്ബോൾ ക്ലബിനെ പ്രാദേശിക നിയമങ്ങളും അധികാരികളും അനുവദിക്കുന്നില്ല. ഇന്ന് ടൂറിനിലേക്ക് നാപോളി എത്തില്ല എന്നാണ് ഇറ്റലിയിൽ നിന്നുള്ള വാർത്തകൾ. അതു കൊണ്ട് തന്നെ മത്സരം അനിശ്ചിതത്വത്തിലാണ് ഉള്ളത്. എന്നാൽ യുവന്റസ് ഇന്ന് കളത്തിൽ എത്തും എന്ന് യുവന്റസ് പ്രഖ്യാപിച്ചു. നാപോളി എത്തിയില്ല എങ്കിൽ നിയമപ്രകാരം യുവന്റസിനെ വിജയിപ്പിക്കണം എന്നാണ് യുവന്റസിന്റെ നിലപാട്. 13 താരങ്ങൾ എങ്കിലും ഉണ്ട് എങ്കിൽ ടീമിനെ കളത്തിൽ ഇറക്കണം എന്നാണ് ഫുട്ബോൾ നിയമം. അത് നാപോളിക്ക് ഉണ്ട് എന്നാണ് യുവന്റസ് പറയുന്നത്. യുവന്റസിന്റെ നിലപാട് നിലവാരം കുറഞ്ഞതാണ് എന്നാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്. എന്തായാലും ഇന്ന് നാപോളി ടൂറിനിൽ എത്തിയില്ല എങ്കിൽ വലിയ വിവാദങ്ങൾ തന്നെ ഇറ്റലിയിൽ ഉയരും.