മൂന്ന് ഫോർമാറ്റിലും സഞ്ജു സാംസൺ ഇന്ത്യക്ക് വേണ്ടി കളിക്കണം : ഷെയിൻ വോൺ

Sanju Samson Steve Smith Rajasthan Royals Ipl
Photo: Twitter/@IPL
- Advertisement -

ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും സഞ്ജു സാംസൺ കളിക്കണമെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ഷെയിൻ വോൺ. സഞ്ജുവിന് ഇതുവരെ ഇന്ത്യൻ ടീമിന്റെ മൂന്ന് ഫോർമാറ്റിലും സ്ഥാനം ലഭിക്കാത്തത് തന്നെ അത്ഭുതപെടുത്തിയെന്നും രാജസ്ഥാൻ റോയൽസ് ബ്രാൻഡ് അംബാസിഡർ കൂടിയായ ഷെയിൻ വോൺ പറഞ്ഞു.

സഞ്ജു സാംസൺ വളരെ മികച്ച താരമാണെന്നും ഒരുപാട് കാലത്തിന് ശേഷം താൻ കണ്ട മികച്ച താരങ്ങളിൽ ഒരാളാണെന്നും ഷെയിൻ വോൺ പറഞ്ഞു. സഞ്ജു സാംസന്റെ എല്ലാ ഷോട്ടുകളും മികച്ച നിലവാരം ഉള്ളതും ക്ലാസ് ആണെന്നും വോൺ പറഞ്ഞു. സഞ്ജു സാംസൺ ഈ സീസണിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുമെന്നും രാജസ്ഥാൻ റോയൽസിനെ ഐ.പി.എൽ കിരീടം ഉയർത്താൻ സഹായിക്കുമെന്നും ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വോൺ പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ ഉദ്‌ഘാടന മത്സരത്തിൽ സഞ്ജു സാംസൺ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 32 പന്തിൽ നിന്ന് 74 റൺസ് നേടിയ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിനെതിരായ രാജസ്ഥാൻ റോയൽസിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു.

Advertisement