സുവാരസ് ക്ലബ് വിടാൻ കാരണം താൻ അല്ല എന്ന് കോമാൻ

20200927 174242
- Advertisement -

ലൂയിസ് സുവാരസ് ബാഴ്സലോണ വിട്ടതിന് തന്നെ ആരും ക്രൂശിക്കേണ്ടതില്ല എന്ന് ബാഴ്സലോണ പുതിയ പരിശീലകൻ റൊണാൾഡ് കോമാൻ. താൻ അല്ല സുവാരസിനോട് ക്ലബ് വിടാൻ ആവശ്യപ്പെട്ടത്‌ മറിച്ച് സുവാരസിനെ വിൽക്കാൻ ഉള്ള തീരുമാനം ക്ലബിന്റേത് മാത്രം ആണെന്നും തന്റേത് അല്ല എന്നും കോമാൻ പറഞ്ഞു. സുവാരസ് ക്ലബിൽ തുടരുക ആണെങ്കിൽ അദ്ദേഹത്തിന് അവസരം കുറവായിരിക്കും എന്നാണ് താൻ പറഞ്ഞത്. കോമാൻ മാധ്യമങ്ങളോട് പറഞ്ഞു.

സുവാരസ് ബാഴ്സലോണയിൽ തുടർന്നെങ്കിൽ സ്ക്വാഡിലെ ഒറ്റു താരമായി തന്നെ താൻ പരിഗണിച്ചേനെ എന്നും കോമാൻ പറഞ്ഞു. സുവാരസ് ക്ലബ് വിട്ടതിൽ ക്ലബിലെ പല താരങ്ങൾക്കും ഉള്ള വിഷമം താൻ മനസ്സിലാക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മെസ്സിയെ പോലെയുള്ളവർക്ക് വലിയ സുഹൃത്തിനെ ആണ് നഷ്ടമായത്. കോമാൻ പറഞ്ഞു. എന്നാൽ മെസ്സിയും മറ്റു താരങ്ങളും ബാഴ്സലോണയ്ക്ക് വേണ്ടി പൂർണ്ണ പരിശ്രമം നടത്തും. അതുകൊണ്ട് തന്നെ താൻ അവരുടെ സങ്കടം ആലോചിച്ച് വ്യാകുലപ്പെടുന്നില്ല എന്നും കോമാൻ പറഞ്ഞു.

Advertisement