ഐപിഎല്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് നൈറ്റ് റൈഡേഴ്സ് മാനേജ്മെന്റ് – പാറ്റ് കമ്മിന്‍സ്

കിയാണെങ്കിലും ഐപിഎല്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മാനേജ്മെന്റ് എന്ന് അഭിപ്രായപ്പെട്ട് പാറ്റ് കമ്മിന്‍സ്. താന്‍ കെകെആര്‍ സ്റ്റാഫുമായി സ്ഥിരം സമ്പര്‍ക്കത്തിലാണെന്നും ട്രെയിനര്‍ ക്രിസ് ഡൊണാള്‍ഡ്സണ്‍ തനിക്കുള്ള വര്‍ക്ക്ഔട്ട് റൂട്ടീനുകള്‍ തരുന്നുണ്ടെന്നും കമ്മിന്‍സ് വ്യക്താമാക്കി. ക്രിസ് ന്യൂസിലാണ്ട് ക്രിക്കറ്റ് ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ്.

ഇപ്പോള്‍ ഐപിഎലിന് അനുകൂലമായ സാഹചര്യം അല്ലെങ്കിലും വൈകിയാണെങ്കിലും ടൂര്‍ണ്ണമെന്റ് നടക്കുമന്നാണ് താനും കൊല്‍ക്കത്ത മാനേജ്മെന്റും പ്രതീക്ഷിക്കുന്നതെന്ന് പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി.15.5 കോടി രൂപയ്ക്കാണ് ഐപിഎല്‍ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പാറ്റ് കമ്മിന്‍സിനെ സ്വന്തമാക്കിയത്.

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായി ഇതോടെ പാറ്റ് കമ്മിന്‍സ് മാറിയിരുന്നു. താന്‍ അവസാനമായി അവരുമായി സംസാരിച്ചപ്പോളും ടീം മാനേജ്മെന്റില്‍ നിന്ന് ശുഭാപ്തി വിശ്വാസത്തോടെയുള്ള സമീപനമായിരുന്നുവെന്ന് പാറ്റ് കമ്മിന്‍സ് പറഞ്ഞു. വിജയകരമായ ഒരു ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കപ്പെടുമെന്നാണ് താനും മാനേജ്മെന്റും പ്രതീക്ഷിക്കുന്നതെന്ന് ഓസ്ട്രേലിയന്‍ പേസര്‍ വ്യക്തമാക്കി.

Previous article“ഒരു താരം പോലും ശമ്പളം നൽകുന്നതിനെ എതിർത്തിരുന്നില്ല” – സുവാരസ്
Next article“റൊണാൾഡോ ആണ് ഒരുമിച്ച് കളിച്ചവരിൽ ഏറ്റവും പ്രിയപ്പെട്ട താരം” – കകാ