“റൊണാൾഡോ ആണ് ഒരുമിച്ച് കളിച്ചവരിൽ ഏറ്റവും പ്രിയപ്പെട്ട താരം” – കകാ

- Advertisement -

തന്റെ കരിയറിയൽ താൻ ഒരുപാട് മികച്ച താരങ്ങൾക്ക് ഒപ്പം കളിച്ചിട്ടുണ്ട് എങ്കിലും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സഹതാരം റൊണാൾഡോ ആണെന്ന് മുൻ ബ്രസീൽ താരം കകാ പറഞ്ഞു. ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയുടെ മികവിനൊപ്പം വരാൻ ആർക്കും വരാൻ ആവില്ല എന്നാണ് കകാ പറയുന്നത്. റൊണാൾഡീനോ ആണ് കകായുടെ ലിസ്റ്റിൽ രണ്ടാമത് ഉള്ളത്.

ഈ രണ്ടു താരങ്ങൾക്കും ഒപ്പം കളിക്കാൻ കഴിഞ്ഞതും എതിരായി കളിക്കാൻ കഴിഞ്ഞതും വലിയ അനുഭവമായിരന്നു എന്ന് കകാ പറഞ്ഞു. ഇസ്താംബുൾ ഫൈനൽ ആയിരുന്നു തന്റെ കരിയറിലെ ഏറ്റവും മോശം അനുഭവം എന്നും കകാ പറഞ്ഞു.

Advertisement