സുരേഷ് റെയ്‍നയ്ക്ക് പകരക്കാരനെ തേടുന്നുവെന്ന വാര്‍ത്ത അസത്യം – ചെന്നൈ സൂപ്പര്‍ കിംഗ്സ്

ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാമ്പ് വിട്ട സുരേഷ് റെയ്‍നയ്ക്ക് തങ്ങള്‍ പകരക്കാരനെ തേടുന്നില്ലെന്ന് അറിയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ. ദാവിദ് മലനെ ടീമിലെത്തിക്കുവാന്‍ ചെന്നൈ ശ്രമം ആരംഭിച്ചുവെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് വിശദീകരണവുമായി ടീം എത്തുന്നത്.

ചെന്നൈ ക്യാമ്പിനൊപ്പം യുഎഇയില്‍ എത്തിയ താരം പൊടുന്നനെയാണ് വ്യക്തിപരമായ കാരണങ്ങള്‍ സൂചിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.ചെന്നൈ ക്യാമ്പില്‍ ദീപക് ചഹാറിനും റുതുരാജ് ഗായ്‍ക്വാഡിനും കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ സംഭവം. അധികം വൈകാതെ ഹര്‍ഭജന്‍ സിംഗും നാട്ടിലേക്ക് മടങ്ങി.

ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ നിയമം പ്രകാരം എട്ട് വിദേശ താരങ്ങളും 17 ഇന്ത്യന്‍ താരങ്ങളുമാണ് ടീമിനൊപ്പം ഉണ്ടാകുവാന്‍ സാധിക്കുന്നത്. ചെന്നൈ നിരയില്‍ ഇപ്പോള്‍ തന്നെ എട്ട് വിദേശ താരങ്ങളുണ്ട്. അതി

Previous articleകെ ബി എഫ് സി യങ് അംബാസഡർ പ്രോഗ്രാമിന് തുടക്കമിട്ട് കേരള ബ്ലാസ്റ്റേഴ്സ്
Next article“എവർട്ടൺ കിരീടം നേടുന്ന കാലം വിദൂരമല്ല” – റോഡ്രിഗസ്