“എവർട്ടൺ കിരീടം നേടുന്ന കാലം വിദൂരമല്ല” – റോഡ്രിഗസ്

റയൽ മാഡ്രിഡ് വിട്ട് എവർട്ടണിൽ എത്തിയ അറ്റാക്കിംഗ് ഫുട്ബോൾ താരം ഹാമസ് റൊഡ്രിഗസ് എവർട്ടൺ ക്ലബിൽ തനിക്ക് വലിയ പ്രതീക്ഷ ഉണ്ട് എന്ന് പറഞ്ഞു. എവർട്ടൺ വലിയ ക്ലബാണ് ഇവിടുത്തെ ആരാധകരും ക്ലബിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരും ഒക്കെ വളരെ മികച്ചതാണ്. ഈ ക്ലബ് ഇപ്പോൾ വലിയ കാര്യങ്ങളാണ് ലക്ഷ്യം വെക്കുന്നത്. അത് ക്ലബിന്റെ നീക്കങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും എന്ന് റോഡ്രിഗസ് പറഞ്ഞു.

ഈ ക്ലബ് കിരീടം നേടുന്ന കാലം വിദൂരമല്ല. താൻ എപ്പോഴും വലിയ ലക്ഷ്യങ്ങൾ ഉള്ള താരമാണ്. കരിയറിൽ ഒരുപാട് കിരീടങ്ങൾ നേടുക ആണ് തന്റെ ലക്ഷ്യം. അത് എവർട്ടണിലൂടെ സാധിക്കും എന്നും റോഡ്രിഗസ് പ്രതീക്ഷ പ്രകടിപ്പിച്ചു. റയൽ മാഡ്രിഡിൽ അവസരം ലഭിക്കാതിരുന്ന റോഡ്രിഗസ് തനിക്ക് നഷ്ടപപ്പെട്ട സമയം എവർട്ടണിലെ പ്രകടനങ്ങളിലൂടെ തിരിച്ചു പിടിക്കാം എന്നാണ് കരുതുന്നത്.