കൊല്‍ക്കത്തയുടെ വഴിയെ ഞങ്ങളില്ല, സ്മിത്ത് തന്നെ ക്യാപ്റ്റനെന്ന് രാജസ്ഥാന്‍ റോയല്‍സ്

Rajasthan Royals
- Advertisement -

ദിനേശ് കാര്‍ത്തിക്കില്‍ നിന്ന് ക്യാപ്റ്റന്‍സി ഓയിന്‍ മോര്‍ഗനിലേക്ക് നല്‍കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പോലെ രാജസ്ഥാന്‍ റോയല്‍സും ക്യാപ്റ്റന്‍സി മാറ്റത്തിനൊരുങ്ങുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പരന്നിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ട്വിറ്റര്‍ ഹാന്‍ഡില്‍ “ദി ഓഫീസ്” എന്ന പ്രമുഖ ടെലിവിഷന്‍ ഷോയെ അടിസ്ഥാനമാക്കി ഇട്ട മീമാണ് ഈ അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.

എന്നാല്‍ പിന്നീട് രാജസ്ഥാന്‍ റോയല്‍സ് തന്നെ ഇക്കാര്യം തിരുത്തുകയായിരുന്നു. മോര്‍ഗന്റെ ക്യാപ്റ്റന്‍സി വാര്‍ത്ത വന്ന് ഏതാനും മണിക്കൂറിന് ശേഷമാണ് രാജസ്ഥാന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഈ മീം പോസ്റ്റ് ചെയ്തതെന്നതാണ് ഇത് വൈറല്‍ ആകുവാന്‍ കാരണമായത്.

ഇന്ന് ബാംഗ്ലൂരിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. അപ്രതീക്ഷിത ജയം പിടിച്ചെടുത്ത ടീം എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയ്ക്കെതിരെ മികച്ച നിലയില്‍ നിന്ന് മത്സരം കൈവിടുന്നതാണ് കണ്ടത്.

Advertisement