ശതകം നേടി ദേവ്ദത്ത് പടിക്കല്‍, നാലാം ജയം നേടി കോഹ്‍ലിയും സംഘവും

Devduttkohli
- Advertisement -

രാജസ്ഥാന്‍ റോയല്‍സ് നേടിയ 177 റണ്‍സ് നിഷ്പ്രയാസം മറികടന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി 177/9 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ ലക്ഷ്യം 16.3 ഓവറില്‍  വിക്കറ്റ് നഷ്ടമില്ലാതെ മറികടക്കുകയായിരുന്നു.

ദേവ്ദത്ത് പടിക്കല്‍ തകര്‍ത്തടിച്ച് തുടങ്ങിയപ്പോള്‍ വിരാട് കോഹ്‍ലി മറുവശത്ത് കാഴ്ചക്കാരനായി നിന്നാണ് ബാംഗ്ലൂരിന്റെ ചേസിംഗ് ആരംഭിച്ചത്. എന്നാല്‍ പത്തോവര്‍ കഴിഞ്ഞതോടെ കോഹ്‍ലിയും ഗിയര്‍ മാറ്റിയതോടെ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് അടിയൊഴിഞ്ഞ് സമയമില്ലായിരുന്നു.

ടീം പത്ത് വിക്കറ്റ് വിജയം തികച്ചപ്പോള്‍ 52 പന്തില്‍ പുറത്താകാതെ പടിക്കല്‍ 101 റണ്‍സും 47 പന്തില്‍ 72 റണ്‍സുമായി വിരാട് കോഹ്‍ലിയുമാണ് തകര്‍പ്പന്‍ ചേസിംഗിന്റെ സൂത്രധാരകര്‍. കോഹ്‍ലി മൂന്നും പടിക്കല്‍ ആറും സിക്സാണ് നേടിയത്.

Advertisement