കിരീട പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന് നിർണായക വിജയം

20210423 005441
- Advertisement -

ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിന് നിർണായക വിജയം. ഇന്ന് ഏകപക്ഷീയമായ പോരാട്ടത്തിൽ ഹുയെസ്കയെ ആണ് അത്ലറ്റിക്കോ മാഡ്രിഡ് തോൽപ്പിച്ചത്‌. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോയുടെ വിജയം. തുടക്കം മുതൽ ആക്രമിച്ചു കളിച്ചാണ് സിമിയോണിയുടെ ടീം ഇന്ന് വിജയിച്ചത്.

ആദ്യ പകുതിയുൽ 39ആം മിനുട്ടിൽ കൊറേയ ആണ് അത്ലറ്റിക്കോ മാഡ്രിഡിന് ലീഡ് നൽകിയത്. യൊറന്റെയുടെ പാസിൽ നിന്നായുരുന്നു ഗോൾ. രണ്ടാം പകുതിയിൽ 80ആം മിനുട്ടിൽ യൊറന്റെ ഒരിക്കൽ കൂടെ അവസരം ഒരുക്കിയപ്പോൾ കരാസ്കോ ഗോളുമായി അത്ലറ്റിക്കോ മാഡ്രിഡിന്റെ മൂന്ന് പോയിന്റ് ഉറപ്പിച്ചു. ഈ വിജയത്തോടെ 32 മത്സരങ്ങളിൽ 73 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. രണ്ടമാതുള്ള റയലിനെക്കാൾ 3 പോയിന്റ് ലീഡ് ഉണ്ട് അത്ലറ്റിക്കോ മാഡ്രിഡിന്. ഇനി ലീഗിൽ ആകെ 6 റൗണ്ട് മത്സരങ്ങൾ ആണ് അവശേഷിക്കുന്നത്.

Advertisement