ജോഷ്വ ഫിലിപ്പിനെ ടോപ് ഓര്‍ഡറില്‍ ഇറക്കിയത് ടീമിന് ബാറ്റിംഗ് ഡെപ്ത് നല്‍കുവാന്‍ – കോഹ്‍ലി

Joshuaphillippe

ഇന്നലെ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള വലിയ പരാജയത്തിനിടെ കോഹ്‍ലി ബാറ്റിംഗ് ഓര്‍ഡറില്‍ ജോഷ്വ ഫിലിപ്പിന് അവസരം കൊടുത്തിരുന്നു. എന്നാല്‍ മൂന്ന് പന്ത് മാത്രം നേരിട്ട ഫിലിപ്പിനെ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. കോഹ്‍ലിയുടെ ഈ തീരുമാനം എന്തിനായിരുന്നുവെന്ന് മത്സര ശേഷം കോഹ്‍ലി തന്നെ വിശദീകരിക്കുകയും ചെയ്തു.

വെസ്റ്റേണ്‍ ഓസ്ട്രേലിയയ്ക്കായും ബിഗ് ബാഷിലും ടോപ് ഓര്‍ഡറില്‍ കളിച്ച് റണ്‍സ് കണ്ടെത്തിയ താരമാണ് ജോഷ്വ ഫിലിപ്പ്. അതിനാല്‍ തന്നെ താരത്തിന്റെ കഴിവ് ഉപയോഗിക്കുവാന്‍ പറ്റിയ സമയമാണ് ഇതെന്നും തങ്ങള്‍ കരുതിയെന്നും കോഹ്‍ലി പറഞ്ഞു. ടൂര്‍ണ്ണമെന്റിന്റെ ആദ്യ ദിനങ്ങളില്‍ മാത്രമാണ് ഇത്തരം കാര്യങ്ങള്‍ പരീക്ഷിക്കാനാകുന്നതെന്നും കോഹ്‍ലി വ്യക്തമാക്കി.

ഇത് കൂടാതെ ഈ നീക്കത്തിലൂടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബാറ്റിംഗിന് കൂടുതല്‍ ഡെപ്തും ലഭിയ്ക്കുമെന്ന് തനിക്ക് തോന്നിയെന്നും കോഹ്‍ലി വ്യക്തമാക്കി.

Previous articleഅഫ്ഗാനിസ്ഥാനും ന്യൂസിലാൻഡിനുമെതിരെയുള്ള പരമ്പരകൾ മാറ്റിവെച്ച് ഓസ്ട്രേലിയ
Next articleധോണി കഴിഞ്ഞാൽ ഐ.പി.എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ രോഹിത് ശർമ്മ : വിരേന്ദർ സെവാഗ്