അഫ്ഗാനിസ്ഥാനും ന്യൂസിലാൻഡിനുമെതിരെയുള്ള പരമ്പരകൾ മാറ്റിവെച്ച് ഓസ്ട്രേലിയ

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാനും ന്യൂസിലാൻഡിനുമെതിരെയുള്ള പരമ്പരകൾ മാറ്റിവെച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റും ന്യൂസിലാൻഡിനെതിരെയുള്ള മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയുമാണ് ഓസ്ട്രേലിയ മാറ്റിവെച്ചത്. ഈ പരമ്പരകൾ 2021-22 സീസണിലേക്കാണ് മാറ്റിവെച്ചത്. അഫ്ഗാനിസ്ഥാൻ പരമ്പര നവംബറിലും ന്യൂസിലൻഡുമായുള്ള പരമ്പര അടുത്ത വർഷം ജനുവരിയിലുമാണ് നിശ്ചയിച്ചിരുന്നത്. അതെ സമയം ഈ വരുന്ന ഡിസംബറിൽ ഇന്ത്യയുമായി തീരുമാനിച്ച പരമ്പരകൾ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

കൊറോണ വൈറസിനെതിരെ തുടർന്ന് ക്രിക്കറ്റ് പരമ്പരകൾ നടത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് മൂന്ന് ക്രിക്കറ്റ് ബോർഡുകളും ചേർന്ന് പരമ്പര മാറ്റിവെക്കാൻ തീരുമാനിച്ചത്. പരമ്പര നേരത്തെ നിശ്ചയിച്ച പ്രകാരം നടത്താൻ ശ്രമം നടത്തിയെങ്കിലും അന്താരാഷ്ട്ര യാത്രകൾക്കുള്ള വിലക്കും ക്വറന്റൈൻ നിയമങ്ങളും പരമ്പര മാറ്റിവെക്കാൻ നിർബന്ധിക്കപ്പെട്ടുവെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ താത്കാലിക സി.ഇ.ഓ നിക്ക് ഹോക്‌ലി പറഞ്ഞു.

Previous articleഗവാസ്കറിന് എതിരെ അനുഷ്ക ശർമ്മ, “കോഹ്ലിയെ വിമർശിക്കാൻ ഭാര്യയെ ഉപയോഗിക്കുന്നത് എന്തിന്!?”
Next articleജോഷ്വ ഫിലിപ്പിനെ ടോപ് ഓര്‍ഡറില്‍ ഇറക്കിയത് ടീമിന് ബാറ്റിംഗ് ഡെപ്ത് നല്‍കുവാന്‍ – കോഹ്‍ലി