ഡല്‍ഹിയ്ക്കെതിരെ ടോസ് പഞ്ചാബിന്, ക്രിസ് ഗെയിലിന് ടീമിലിടമില്ല

- Advertisement -

ഐപിഎലില്‍ ഇനി കാണാന്‍ പോകുന്ന പതിവ് കാഴ്ചയായ ടോസ് നേടിയ ടീം ബൗളിംഗ് തിരഞ്ഞെടുക്കുന്ന കാര്യം ആവര്‍ത്തിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് നായകന്‍ ലോകേഷ് രാഹുല്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു.

സൂപ്പര്‍ താരം ക്രിസ് ഗെയിലിന് പഞ്ചാബിന്റെ അവസാന ഇലവനില്‍ ഇടം നേടുവാന്‍ ആയിട്ടില്ല. പുതിയ നായകന്റെ കീഴില്‍ പഞ്ചാബ് അണി നിരക്കുമ്പോള്‍ വിദേശ താരങ്ങളായി ടീമിലുള്ളത് ഗ്ലെന്‍ മാക്സ്വെല്‍, നിക്കോളസ് പൂരന്‍, ക്രിസ് ജോര്‍ദ്ദന്‍, ഷെല്‍ഡണ്‍ കോട്രല്‍ എന്നിവരാമ്. ഡല്‍ഹി നിരയില്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍, കാഗിസോ റബാഡ, മാര്‍ക്കസ് സ്റ്റോയിനിസ്, ആന്‍റിച്ച് നോര്‍ട്ജേ എന്നിവര്‍ കളിക്കുന്നു.

ഡല്‍ഹി ക്യാപിറ്റല്‍സ്: Shikhar Dhawan, Prithvi Shaw, Shreyas Iyer(c), Rishabh Pant(w), Shimron Hetmyer, Marcus Stoinis, Axar Patel, Ravichandran Ashwin, Kagiso Rabada, Anrich Nortje, Mohit Sharma

കിംഗ്സ് ഇലവന്‍ പഞ്ചാബ് : Lokesh Rahul(w/c), Mayank Agarwal, Karun Nair, Sarfaraz Khan, Glenn Maxwell, Nicholas Pooran, Krishnappa Gowtham, Chris Jordan, Sheldon Cottrell, Ravi Bishnoi, Mohammed Shami

Advertisement