പ്രീമിയർ ലീഗിൽ പുതിയ റെക്കോർഡുമായി ഹാരി കെയിൻ

- Advertisement -

പ്രീമിയർ ലീഗിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച് ടോട്ടൻഹാം ഹോട്ട്സ്പർ താരം ഹാരി കെയിൻ. ഇന്ന് സൗത്താപ്റ്റനു എതിരായ മത്സരത്തിൽ ആണ് ഹാരി കെയിൻ റെക്കോർഡ് സ്വന്തമാക്കിയത്. സോണിന്റെ 4 ഗോളുകൾക്കും കെയിന്റെ ഒറ്റ ഗോളിനും സ്പർസ് 5-2 ജയം കണ്ട മത്സരത്തിൽ കെയിൻ ആണ് സോണിന്റെ നാലു ഗോളുകൾക്കും വഴി ഒരുക്കിയത്. ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ ഒരു താരത്തിന് തന്നെ 4 അസിസ്റ്റുകൾ നൽകുന്ന ആദ്യ താരം ആയി കെയിൻ ഇതോടെ.

കഴിഞ്ഞ സീസണിൽ വെറും 2 അസിസ്റ്റു മാത്രം നൽകിയ കെയിൻ ഇന്ന് ഇരു പകുതികളിലും ആയി 28 മിനിറ്റിനുള്ളിൽ 4 അസിസ്റ്റുകൾ ആണ് സോണിന് നൽകിയത്. ഇങ്സിന്റെ ഗോളിൽ പിറകിൽ നിന്ന ശേഷം ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ സോണിന് ആദ്യ ഗോളിനുള്ള അവസരം ഒരുക്കിയ കെയിൻ രണ്ടാം പകുതിയിൽ 26 മിനിറ്റിനുള്ളിൽ സോണിനായി മൂന്നു അസിസ്റ്റുകൾ കൂടി നൽകി. മാരക ഫോമിലേക്ക് കെയിൻ, സോൺ എന്നിവർ ഉണർന്നതോടെ ടോട്ടൻഹാം ആദ്യ കളിയിലെ നിരാശ മറന്നു. ബെയിലിന്റെ കൂടി വരവ് ആത്മവിശ്വാസം പകരുന്ന മൗറീന്യോയുടെ ടീം ഈ സീസണിൽ പേടിക്കേണ്ട ടീം തന്നെയാണ് എന്ന സൂചനയാണ് സെന്റ് മേരീസിൽ നൽകിയത്.

Advertisement