എമ്പപ്പെ തിരികെയെത്തി, മികച്ച വിജയവുമായി പി എസ് ജി

- Advertisement -

ലീഗ് വണിൽ പി എസ് ജിക്ക് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് നടന്ന മത്സരത്തിൽ നീസിനെ നേരിട്ട പി എസ് ജി എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. എമ്പപ്പെ, ഇക്കാർഡി, മാർക്കിനസ് എന്നിവരൊക്കെ കൊറോണ ഭേദമായി കളത്തിൽ തിരികെയെത്തിയ ദിവസമായിരുന്നു ഇന്ന്. തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ച പി എസ് ജി എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്.

കളിയുടെ 38ആം മിനുട്ടിൽ എമ്പപ്പെ തന്നെയാണ് പി എസ് ജിയുടെ ആദ്യ ഗോൾ നേടിയത്. ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു എമ്പപ്പെയുടെ സീസണിലെ ആദ്യ ഗോൾ വന്നത്. പിന്നാലെ ആദ്യ പകുതി അവസാനിക്കും മുമ്പ് ഡി മറിയ പി എസ് ജിയുടെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ മാർക്കിനസിന്റെ സ്ട്രൈക്കാണ് പി എസ് ജിയുടെ ഗോൾ പട്ടിക പൂർത്തിയാക്കിയത്. ലീഗിൽ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ പി എസ് ജിക്ക് ആറു പോയിന്റാണ് ഉള്ളത്. ലീഗിൽ എട്ടാം സ്ഥാനത്താണ് പി എസ് ജി ഇപ്പോൾ ഉള്ളത്.

Advertisement