പ്രതീക്ഷ കാത്ത് കൊല്‍ക്കത്ത, മുംബൈ നിരയിൽ തിളങ്ങിയത് ഇഷാന്‍ കിഷന്‍ മാത്രം

Kkr

ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിംഗിന്റെ മികവിൽ കൊല്‍ക്കത്തയെ 165/9 എന്ന സ്കോറിന് ഒതുക്കിയെങ്കിലും ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയരാതെ പോയപ്പോള്‍ മുംബൈയ്ക്ക് തോൽവി. 17.3 ഓവറിൽ മുംബൈ 113 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

Ishankishan

വിജയത്തോടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ സജീവമാക്കി നിര്‍ത്തുവാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചു. 52 റൺസിന്റെ വിജയം ആണ് കൊല്‍ക്കത്ത ഇന്ന് സ്വന്തമാക്കിയത്. 51 റൺസ് നേടിയ ഇഷാന്‍ കിഷന്‍ ഒഴികെ ആരും തന്നെ മുംബൈ നിരയിൽ തിളങ്ങിയില്ല.

കൊല്‍ക്കത്തയ്ക്കായി പാറ്റ് കമ്മിന്‍സ് മൂന്നും ആന്‍ഡ്രേ റസ്സൽ രണ്ടും വിക്കറ്റ് നേടി.

Previous articleപത്ത് റൺസിന് 5 വിക്കറ്റ്!!! കൊല്‍ക്കത്തയെ പിടിച്ചുകെട്ടി ജസ്പ്രീത് ബുംറയുടെ സ്പെൽ
Next articleഒരു മുംബൈ അപാരത