ഒരു മുംബൈ അപാരത

shabeerahamed

Mumbaiindians
Download the Fanport app now!
Appstore Badge
Google Play Badge 1

ടോസ് കിട്ടിയ രോഹിത് ബോളിങ് തിരഞ്ഞെടുത്തപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടു. തീരുമാനത്തിന് പ്രത്യേക കാരണം ഒന്നുമില്ല, നല്ല ഒരു സ്കോർ ഫോളോ ചെയ്യാം എന്ന് കരുതി എന്നു മാത്രമേ ക്യാപ്റ്റൻ പറഞ്ഞുള്ളൂ. ഐപിഎല്ലിലെ ഈ ഘട്ടത്തിൽ മുംബൈക്ക് ഇനിയൊന്നും പ്രത്യേകിച്ചു ചെയ്യാനില്ല എന്ന് രോഹിത് ഉറപ്പിച്ച പോലെ തോന്നി.

ആദ്യ വിക്കറ്റ് കൂട്ടുകെട്ടിൽ 6 ഓവറിൽ കെകെആർ 60 റണ്സ് എടുത്തപ്പോൾ ഇന്നും കളി മുംബൈ കൈവിട്ടു എന്ന് തോന്നിപ്പിച്ചു. സ്കോർ 200 കടക്കും എന്നു കരുതിയെങ്കിലും, സ്പിന്നർമാർ തുടങ്ങി വച്ച വിക്കറ്റ് വേട്ട ബുംറ (5-9) ഏറ്റെടുത്തപ്പോൾ മുംബൈയുടെ പഴയ പ്രതാപം വൈകിയെങ്കിലും തിരിച്ചു വന്നു എന്ന് നമ്മൾ കരുതി.

Jaspritmumbaiindians

165 എന്ന സാധാരണ സ്‌കോർ പിന്തുടർന്ന് കളിക്കാൻ ഇറങ്ങിയ രോഹിത് ആദ്യ ഓവറിൽ തന്നെ പുറത്തായി. 100 തികക്കുന്നതിനുള്ളിൽ 4 വിക്കറ്റ് അവർക്ക് നഷ്ടമായി. ഒരു വശത്ത് അർദ്ധ സെഞ്ച്വറിയുമായി ഇഷാൻ കിഷൻ ചെറുത്തു നിന്നെങ്കിലും, വിജയം വീണ്ടും അസാധ്യമായി. 15 ഓവർ കഴിഞ്ഞപ്പോൾ 7 വിക്കറ്റ് നഷ്ടപ്പെടുത്തി കളി അടിയറവ് വച്ചു. പതിനെട്ടാമത്തെ ഓവറിൽ 113 രണ്സിന്‌ കളി അവർ അവസാനിപ്പിച്ചു.

Ishankishan

ആദ്യ അഞ്ചു കളികൾ കഴിഞ്ഞപ്പോഴെങ്കിലും അഴിച്ചു പണിക്ക് ടീം മാനേജ്‌മെന്റ് തയ്യാറാകണമായിരുന്നു. മുംബൈ ഈ സീസണ് കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് അവരുടെ സിലക്ഷൻ ടീമിനെയും ഓക്ഷൻ ടീമിനെയും പിരിച്ചു വിടുകയാണ്. ലേലത്തിൽ പങ്കെടുക്കാൻ നിതയോ, മകനോ, മരുമകളോ വന്നോട്ടെ, പക്ഷെ ലേലം വിളിക്കാൻ വേറെ ആളെ വയ്ക്കണം. ഈ സീസണിൽ മുൻനിര ടീമുകൾ ഭാവി കണ്ട് ടീമുണ്ടാക്കിയപ്പോൾ, മുംബൈ പഴയ പ്രതാപത്തിൽ മുഴുകിയാണ് അത് ചെയ്തത്. ക്രിക്കറ്റ്‌ എന്നു മാത്രമല്ല, ഏത് കളിയും കളിക്കേണ്ടത് ഇന്നാണ്, ഇന്നലെയല്ല എന്ന് രോഹിത് എങ്കിലും അമ്പാനിയെയും കൂട്ടരെയും പറഞ്ഞു മനസ്സിലാക്കിക്കുക.