ഐപിഎല്‍ പോലുള്ള ഒന്നാം നമ്പര്‍ ടൂര്‍ണ്ണമെന്റില്‍ ഇംഗ്ലണ്ട് താരങ്ങളുടെ സാന്നിദ്ധ്യം രാജ്യത്തെ ക്രിക്കറ്റിനും ഗുണം ചെയ്യും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ട് ക്രിക്കറ്റ് മികച്ച് നില്‍ക്കുന്നു എന്നതിന്റെ സൂചനയാണ് ഐപിഎല്‍ പോലെ ലോകത്തിലെ ഏറ്റവും മികച്ച ടൂര്‍ണ്ണമെന്റില്‍ ഇംഗ്ലണ്ട് താരങ്ങളുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നതെന്ന് പറഞ്ഞ് ജോസ് ബട്‍ലര്‍. ജോസ് ബട‍്ലര്‍ കളിക്കുന്ന രാജസ്ഥാന്‍ റോല്‍സില്‍ നാല് ഇംഗ്ലണ്ട് താരങ്ങളാണ് ഇത്തവണ കളിക്കുന്നത്. ജോസ് ബട്‍ലറിന് പുറമെ ടോം കറന്‍, ബെന്‍ സ്റ്റോക്സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരും രാജസ്ഥാന്‍ ടീമിലെ അംഗമാണ്.

ഇതിന് പുറമെ വിവിധ ടീമുകളിലായി ഇനിയും വളരെ അധികം താരങ്ങള്‍ ടൂര്‍ണ്ണമെന്റിന്റെ ഭാഗമാണ്. ജോണി ബൈര്‍സ്റ്റോ, സാം കറന്‍, ഓയിന്‍ മോര്‍ഗന്‍, ക്രിസ് ജോര്‍ദ്ദന്‍ എന്നിവരും ഐപിഎലിന്റെ ഭാഗമാണ്. വരുന്ന വര്‍ഷങ്ങളില്‍ രണ്ട് ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ തന്നെ ഇവരുടെയെല്ലാം സാന്നിദ്ധ്യം ഇംഗ്ലണ്ടിനും ഗുണം ചെയ്യുമെന്നാണ് ബട്‍ലറുടെ അഭിപ്രായം.

ഐപിെല്‍ മാത്രമല്ല ബിഗ് ബാഷ്, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് എന്നിവിടങ്ങളിലും ഇംഗ്ലണ്ട് താരങ്ങള്‍ കളിക്കുന്നത് തങ്ങളുടെ ക്രിക്കറ്റിന് വലിയ ഗുണം ചെയ്യുന്നുണ്ടെന്നും ജോസ് ബട്‍ലര്‍ കൂട്ടിചേര്‍ത്തു. ഇത്തരം അതീവ സമ്മര്‍ദ്ദമുള്ള സാഹചര്യങ്ങളിലാണ് ഈ താരങ്ങളെല്ലാം മത്സരിക്കുന്നതെന്നും അന്താരാഷ്ട്ര ക്രിക്കറ്റിലെ സമ്മര്‍ദ്ദത്തെ അതിജീവിക്കുവാന്‍ ഇത് താരങ്ങളെ പ്രാപ്തരാക്കുന്നുവെന്നും ജോസ് വ്യക്തമാക്കി.