ഡിയാഗോ ഡാലോട്ട് ഇനി എ സി മിലാൻ താരം!

- Advertisement -

പോർച്ചുഗീസ് റൈറ്റ് ബാക്ക് ആയ ഡിയാഗോ ഡാലോട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. ഡാലോട്ടിനായുള്ള ഇറ്റാലിയൻ ക്ലബുകളുടെ പോരാട്ടത്തിൽ എ സി മിലാൻ വിജയിച്ചിരിക്കുകയാണ്. റോമയെ പിന്തള്ളിയാണ് മിലാൻ ഡാലോട്ടിനെ സ്വന്തമാക്കുന്നത്. എ സി മിലാൻ താരത്തെ ഈ സീസണിൽ ലോണിലും തുടർന്ന് 15മില്യൺ നൽകി ഡാലോട്ടിനെ വാങ്ങാനും തയ്യാറാണ്.

താരം ഇന്ന് മെഡിക്കൽ പൂർത്തിയാക്കാൻ വേണ്ടി മിലാനിക് എത്തും. മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയ പ്രതീക്ഷയോടെ എത്തിയ യുവതാരത്തിന് യുണൈറ്റഡിൽ തന്റെ മികവ് തെളിയിക്കാൻ ആയിരുന്നില്ല. ഒലെയുടെ കീഴിൽ മാച്ച് സ്ക്വാഡിൽ പോലും എത്താൻ ഡാലോട്ടിനായിരുന്നില്ല. പോർട്ടോയിൽ നിന്നായിരുന്നു രണ്ട് വർഷം മുമ്പ് 19കാരനായിരിക്കെ ഡിയാഗോ ഡാലോട്ട് യുണൈറ്റഡിലേക്ക് എത്തിയത്.

Advertisement