ആഹ്ലാദത്തിന് പിന്നിലുള്ള കഥ പറഞ്ഞ് ബ്രൂണൊ ഫെർണാണ്ടസ്

20201003 100511
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണൊ ഫെർണാണ്ടസിന്റെ ഗോൾ ആഹ്ലാദം രണ്ട് ചെവിയിലും കൈകൾ വെച്ചു കൊണ്ടാണ്. ഈ ആഹലദത്തിനു പിന്നിലുള്ള കഥ ബ്രൂണൊ ഫെർണാണ്ടസ് വ്യക്തമാക്കി. തന്റെ മകളായ മാറ്റിൾഡെയ്ക്ക് വേണ്ടിയാണ് താൻ ഈ ആഹ്ലാദം നടത്തുന്നത് എന്ന് ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. തന്റെ മകൾ ചെറുതായിരിക്കുമ്പോൾ താനോ ഭാര്യയോ ശാസിക്കുമ്പോൾ അവൾ കൈകൾ ചെവിയിൽ വെച്ച് താൻ ഒന്നും കേൾക്കുന്നില്ല എന്ന് ആംഗ്യം കാണിക്കുമായിരുന്നു. ബ്രൂണോ പറയുന്നു.

അതാണ് താൻ അനുകരിക്കുന്നത്. ഈ ആഹ്ലാദം ടെലിവിഷനിൽ കാണുമ്പോൾ അവൾക്ക് അത് തനിക്ക് വേണ്ടിയുള്ളതാണെന്ന് മനസ്സിലാകുന്നുണ്ട് എന്നും ബ്രൂണൊ ഫെർണാണ്ടസ് പറയുന്നു. ഇപ്പോൾ താൻ എപ്പോഴെങ്കിലും ആ ആഹ്ലാദം പ്രകടിപ്പിക്കാൻ മറന്നാൽ അവൾ പരാതി പറയാറുണ്ട് എന്നും ബ്രൂണോ പറയുന്നു. തന്റെ മകൾക്ക് വേണ്ടി ഇനിയും ഈ ആഹ്ലാദം തുടരും എന്നും ബ്രൂണൊ ഫെർണാണ്ടസ് കൂട്ടിച്ചേർത്തു.

Advertisement