നെറ്റ്‌സിൽ 6 വ്യത്യസ്ത ബൗളിംഗ് ആക്ഷനുമായി ജസ്പ്രീത് ബുംറ

Photo: Twitter/@Jaspritbumrah93

ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി നെറ്റ്‌സിൽ 6 വ്യത്യസ്ത ബൗളിംഗ് ആക്ഷനുമായി മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. മുംബൈ ഇന്ത്യൻസിന്റെ ട്വിറ്റെർ അക്കൗണ്ടിലാണ് വ്യത്യസ്ത ആക്ഷനിൽ താരം ബൗൾ ചെയുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. മുൻപ് തന്നെ വ്യത്യസ്തമായ ബൗളിംഗ് ആക്ഷൻ കൊണ്ട് ജസ്പ്രീത് ബുംറ ശ്രേദ്ധേയനാണ്.

ഇന്ത്യൻ താരങ്ങളായ രവീന്ദ്ര ജഡേജയുടെയും അശ്വിന്റെയും ശ്രീലങ്കൻ ബൗളറായ ജസ്പ്രീത് മലിംഗയുടെയും ആക്ഷൻ നെറ്റ്സിൽ ബുംറ അനുകരിക്കുന്നുണ്ട്. നിലവിൽ ബുംറ ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിന് വേണ്ടി തയ്യാറെടുക്കുകയാണ്. സെപ്റ്റംബർ 19ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് ഐ.പി.എല്ലിലെ ആദ്യ മത്സരം.

Previous articleഫോസു മെൻസ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ സാധ്യത
Next articleസങ്കടകരം ഇത്, വീണ്ടും സനിയോളോയ്ക്ക് എ സി എൽ ഇഞ്ച്വറി!!