സങ്കടകരം ഇത്, വീണ്ടും സനിയോളോയ്ക്ക് എ സി എൽ ഇഞ്ച്വറി!!

- Advertisement -

റോമയുടെ യുവതാരം സനിയോളോയ്ക്ക് വീണ്ടും ഗുരുതര പരിക്ക്. ഇന്നലെ ഇറ്റലി ഹോളണ്ട് പോരാട്ടത്തിനിടയിൽ പരിക്കേറ്റ സനിയോളയുടെ ഇടതു കാലിന്റെ എ സി എലിന് വലിയ പരിക്ക് തന്നെ ഏറ്റതായി റോമ ഇപ്പോൾ ഔദ്യോഗികമായി വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ സനിയോളയുടെ വലതു മുട്ടിനും മാരകമായ എ സി എൽ ഇഞ്ച്വറി നേരിട്ടിരുന്നു. ഒരു വർഷത്തോളം സനിയോള പുറത്തിരിക്കേണ്ടതായും വന്നിരുന്നു.

ജൂലൈയിൽ മാത്രമാണ് ആ പരിക്ക് ബേധമായി സനിയോളോ എത്തിയത്. അതിനു പിന്നാലെ ഗോൾ അടിച്ച് ഫോമിലേക്ക് ഉയരാനും താരത്തിനായിരുന്നു. ഈ പരിക് മാറാനും താരത്തിന് മുട്ടിന് ശസ്ത്രക്രിയ വേണ്ടി വരും. മുട്ടിന് ശസ്ത്രക്രിയ ചെയ്ത് ആറു മുതൽ എട്ടു മാസം വരെ സനിയോളൊയ്ക്ക് പുറത്തിരിക്കേണ്ടി വരും. താരത്തിന് റോമയുടെ ഈ സീസൺ ഭൂരിഭാഗവും നഷ്ടപ്പെടാൻ ആണ് സാധ്യത.

Advertisement