ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാമ്പിൽ ജഡേജ പങ്കെടുക്കില്ല

Photo: PTI
- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി ചെന്നൈയിൽ വെച്ച് ചെന്നൈ സൂപ്പർ കിങ്‌സ് ഒരുക്കുന്ന പ്രാഥമിക ക്യാമ്പിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ പങ്കെടുക്കില്ല. ഓഗസ്റ്റ് 15 മുതൽ ഓഗസ്റ്റ് 20 വരെയാണ് ചെന്നൈ സൂപ്പർ കിങ്‌സ് പ്രീ കണ്ടിഷനിംഗ് ക്യാമ്പ് ഒരുക്കുന്നത്. വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടാണ് രവീന്ദ്ര ജഡേജ ക്യാമ്പിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് സി.ഇ.ഓ കാശി വിശ്വനാഥ് അറിയിച്ചു. ക്യാമ്പിൽ നിന്ന് വിട്ടുനിൽക്കുന്ന ഏകതാരം കൂടിയാണ് ജഡേജ.

അതെ സമയം ചെന്നൈ സൂപ്പർ കിങ്‌സ് ടീം ഓഗസ്റ്റ് 21ന് ദുബായിലേക്ക് തിരിക്കുമ്പോൾ ജഡേജ ചെന്നൈയിൽ വെച്ച് ടീമിനൊപ്പം ചേരും. ചെന്നൈ സൂപ്പർ കിങ്സിന്റെ സൂപ്പർ താരങ്ങളായ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി, സുരേഷ് റെയ്ന, ഹർഭജൻ സിംഗ്, അമ്പാട്ടി റായ്ഡു എന്നിവർ ചെന്നൈയിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കും.

Advertisement