റയൽ മാഡ്രിഡ് വിടാൻ കൂട്ടാക്കാതെ ബെയ്ല്

- Advertisement -

ഗരെത് ബെയ്ലിനെ വിൽക്കാനുള്ള റയൽ മാഡ്രിഡ് ശ്രമങ്ങൾ നടക്കില്ല. കരാർ അവസാനിക്കാതെ ഒരി വിധത്തിലും ല്ലബ് വിടില്ല എന്നാണ് ബെയ്ല് തീരുമാനിച്ചിരിക്കുന്നത്. തനിക്ക് അവസരം നൽകാതെ ബെഞ്ചിൽ ഇരുത്തുന്നതിലുള്ള അമർഷമാണ് ബെയ്ലിനെ ഈ വലിയ തീരുമാനത്തിൽ എത്തിച്ചിരിക്കുന്നത്. രണ്ട് വർഷം കൂടെയാണ് ബെയ്ലിന് കരാർ ബാക്കിയുള്ളത്. ആ കരാർ തീരും വരെ റയലിൽ തുടർന്ന് ഫ്രീ ഏജന്റായി ക്ലബ് വിടാൻ ആണ് ബെയ്ല് ഉദ്ദേശിക്കുന്നത്.

ബെയ്ല് ക്ലബ് വിടുമെന്ന് ആരും കരുതേണ്ട എന്ന് ബെയ്ലിന്റെ ഏജന്റ് ജോണതാൻ ബാർനെറ്റ് കഴിഞ്ഞ മാസ. പറഞ്ഞിരുന്നു. പല ഓഫറുകളും ബെയ്ലിന് വരുന്നുണ്ട് എങ്കിലും ബെയ്ലിന് റയൽ നൽകുന്ന ഉയർന്ന വേതനം വേറെ ആരും വാഗ്ദാനം ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ റയലിനൊപ്പം തുടരുന്നതാണ് നല്ലത് എന്നാണ് ബെയ് കരുതുന്നത്. ബെയ്ലും സിദാനും തമ്മിലുള്ള പ്രശ്നങ്ങളാണ് താരത്തിന് ടീമിൽ അവസരം ലഭിക്കാതിരിക്കാനുള്ള കാരണം.

Advertisement