സെർജിനോ ഡെസ്റ്റിനായി യുവന്റസും രംഗത്ത്

അയാക്സിന്റെ യുവ ഫുൾബാക്ക് സെർജിനോ ഡെസ്റ്റിനായി ഇറ്റാലിയൻ ക്ലബ് യുവന്റസും രംഗത്ത്. താരം ബാഴ്സലോണയും പി എസ് ജിയുമായി ചർച്ചകൾ നടത്തുന്നതിന് ഇടയിലാണ് യുവന്റസും രംഗത്ത് എത്തിയിരിക്കുന്നത്. യുവന്റസിന്റെ ഏറ്റവും ദുർബല പൊസിഷനിൽ ഒന്നാണ് റൈറ്റ് ബാക്ക് പൊസിഷൻ. ആ പൊസിഷൻ മെച്ചപ്പെടുത്താൻ ആണ് ഇപ്പോൾ പിർലോ ശ്രമിക്കുന്നത്.

19കാരനായ താരവുമായി യുവന്റസ് ക്ലബ് ചർച്ചകൾ നടത്തുന്നുണ്ട്. റൈറ്റ് ബാക്കായ താരത്തിന് വലിയ ഭാവിയാണ് പ്രവചിക്കപ്പെടുന്നത്. റൈറ്റ് ബാക്കായ സെർജിനോയെ അമേരിക്കൻ ദേശീയ ടീമിലെ താരമാണ്. കഴിഞ്ഞ സീസണിൽ ഡെസ്റ്റ് അയാക്സുമായി ദീർഘകാല കരാർ ഒപ്പുവെച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു ക്ലബിനും ഡെസ്റ്റിനെ എളുപ്പമായിരിക്കില്ല സ്വന്തമാക്കൽ. വലിയ തുക തന്നെ ഡെസ്റ്റിന് വേണ്ടി നൽകേണ്ടി വരും. ഈ സീസണിൽ അയാക്സിനായി 30 മത്സരങ്ങൾ ഡെസ്റ്റ് കളിച്ചിരുന്നു. പ്രീമിയർ ലീഗ് ക്ലബുകളും താരത്തിന് പിറകിൽ ഉണ്ട്.

Previous articleസിഡ്നി തണ്ടറുമായി പുതിയ കരാറിലെത്തി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഷബ്നിം ഇസ്മൈല്‍
Next articleചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാമ്പിൽ ജഡേജ പങ്കെടുക്കില്ല