ഐ.പി.എല്ലിലെ മോശം പ്രകടനം ലോകകപ്പിൽ കോഹ്‌ലിയെ ബാധിക്കില്ലെന്ന് ബ്രാഡ് ഹോഗ്

- Advertisement -

ഐ.പി.എല്ലിൽ ആർ.സി.ബിയുടെ മോശം പ്രകടനം ലോകകപ്പിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്. വിരാട് കോഹ്‌ലി കൂടുതൽ വ്യക്തതയോടെ കാര്യങ്ങൾ കാണുന്ന വ്യക്തിയാണെന്നും അതുകൊണ്ട് ആർ.സി.ബിയുടെ മോശം പ്രകടനം വിരാട് കോഹ്‌ലിയെ വ്യക്തിപരമായി ബാധിക്കില്ലെന്നും മുൻ ഓസ്‌ട്രേലിയൻ താരം പറഞ്ഞു. ഐ.പി.എല്ലിലെ ഈ സീസണിൽ കളിച്ച ആറ് മത്സരങ്ങളും പരാജയപ്പെട്ട ആർ.സി.ബി പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്.

ലോകകപ്പിൽ വിരാട് കോഹ്‌ലിയുടെ പ്രകടനത്തെ പറ്റി ആരും വ്യാകുലപ്പെടേണ്ടതില്ലെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ബ്രാഡ് ഹോഗ് പറഞ്ഞു. ഐ.പി.എല്ലിൽ ആർ.സി.ബിയുടെ മോശം പ്രകടനത്തിന് കാരണം ബാറ്റിങ്ങിൽ കോഹ്‌ലിയെയും ഡിവില്ലേഴ്‌സിനെയും അമിതമായി ആശ്രയിക്കുന്നതുകൊണ്ടാണെന്നും ബ്രാഡ് ഹോഗ് പറഞ്ഞു. അവസാന ഓവറുകളിൽ ആർ.സി.ബി ബൗളർമാരുടെ മോശം പ്രകടനവും ആർ.സി.ബിയുടെ മോശം പ്രകടനത്തിന് കാരണമായെന്നും ഹോഗ് പാഞ്ഞു.

Advertisement