ആഫ്രിക്കൻ നേഷൻസ് കപ്പ് ഗ്രൂപ്പുകളായി

Staff Reporter

ഈ വർഷം ഈജിപ്തിൽ നടക്കുന്ന ആഫ്രിക്കൻ നേഷൻസ് കപ്പിനുള്ള ഗ്രൂപ്പുകളായി. ജൂൺ 21 മുതൽ ജൂലൈ 19വരെയാണ് ആഫ്രിക്കൻ നേഷൻസ് കപ്പ് നടക്കുക. നേരത്തെ നടന്നതിൽ നിന്ന് വിഭിന്നമായി യൂറോപ്യൻ സമ്മറിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇതുവരെ ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് മത്സരങ്ങൾ നടന്നിരുന്നത്. ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. 24ടീമുകളാണ് ഈ വർഷത്തെ ആഫ്രിക്കൻ നേഷൻസ് കപ്പ് സ്വന്തമാക്കാൻ ഇറങ്ങുന്നത് .

ജൂൺ 21ന് ഈജിപ്ത് – സിംബാബ്‌വേ മത്സരത്തോടെയാണ് ആഫ്രിക്കൻ നേഷൻസ് കപ്പിന് തുടക്കമാവുക. ആതിഥേയരായ ഈജിപ്ത് ഉഗാണ്ടയും കോംഗോയും സിംബാബ്‌വേയും ചേർന്ന ഗ്രൂപ്പ് എയിലാണ്. നിലവിലെ ചാമ്പ്യന്മാരായ കാമറൂൺ ഗ്രൂപ്പ് എഫിൽ ഘാനക്കും ഗിനിയക്കും ബെന്നിനും ഒപ്പമാണ്. മൊറോക്കോ, ഐവറി കോസ്റ്റ്, സൗത്ത് ആഫ്രിക്ക എന്നിവർ അടങ്ങിയ ഗ്രൂപ്പ് ഡി മരണ ഗ്രൂപ്പായിട്ടാണ് കരുതപ്പെടുന്നത്. ആറ് ഗ്രൂപ്പുകളാണ് ഇതവണയുള്ളത്. ഗ്രൂപ്പിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തുന്ന രണ്ടു ടീമുകൾ ക്വാർട്ടറിലേക്ക് യോഗ്യത നേടും. ഇവരെ കൂടാതെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് എത്തുന്ന മികച്ച നാല് ടീമുകളും ക്വാർട്ടർ ഉറപ്പിക്കും.

Group A: Egypt, DR Congo, Uganda, Zimbabwe

Group B: Nigeria, Guinea, Madagascar, Burundi

Group C: Senegal, Algeria, Kenya, Tanzania

Group D: Morocco, Ivory Coast, South Africa, Namibia

Group E: Tunisia, Mali, Mauritania, Angola

Group F: Cameroon, Ghana, Benin, Guinea-Bissau