ഒരു ഗ്രൗണ്ടും എനിക്ക് അത്ര വലുതായി തോന്നുന്നില്ല, ഞാനെന്റെ ശക്തിയില്‍ വിശ്വസിക്കുന്നു

- Advertisement -

13 പന്തില്‍ നിന്ന് 48 റണ്‍സ് നേടി കൊല്‍ക്കത്തയെ വീണ്ടുമൊരു അപ്രാപ്യമായ വിജയത്തിലേക്ക് നയിച്ച ആന്‍ഡ്രേ റസ്സല്‍ തന്റെ ശക്തിയില്‍ തനിക്ക് ഏറെ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കി. മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു താരം. ഒരു ഗ്രൗണ്ടും തനിക്ക് അത്ര വലുതായി തോന്നുന്നില്ല, ഞാനെന്റെ ശക്തിയെ ഏറെ വിശ്വസിക്കുന്നുണ്ടെന്നും റസ്സല്‍ വ്യക്തമാക്കി.

താന്‍ ബാറ്റ് ചെയ്യാനായി ഇറങ്ങിയപ്പോള്‍ തനിക്ക് വിശ്വാസമുണ്ടായിരുന്നു. ഡികെ തന്നോട് രണ്ട് മൂന്ന് പന്തുകള്‍ നോക്കിയ ശേഷം കളിക്കുവാനാണ് പറഞ്ഞത് എന്നാല്‍ ഡഗ് ഔട്ടില്‍ ഇരിക്കുമ്പോള്‍ തന്നെ പിച്ച് എങ്ങനെ പെരുമാറുന്നുവെന്ന് താന്‍ മനസ്സിലാക്കിയിരുന്നു. ടി20യില്‍ ഒരോവര്‍ മാറിയാല്‍ കളി മാറുമെന്ന് തനിക്കറിയാം അതാണ് താന്‍ ഒരിക്കലും തോല്‍വി സമ്മതിക്കാത്തത്.

ലക്ഷ്യം വളരെ വലുതാണെന്ന് തനിക്ക് വ്യക്തമായിരുന്നു എന്നിരുന്നാലും ടീമിനു 5 പന്ത് ബാക്കി നില്‍ക്കെ വിജയത്തിലേക്ക് പോകുവാനായി, ഇത് എല്ലാ ദിവസവും നടക്കുന്ന കാര്യമല്ലെന്ന് അറിയാം. എന്നാലും ജയിക്കാനായതില്‍ സന്തോഷമുണ്ടെന്ന് റസ്സല്‍ വ്യക്തമാക്കി.

Advertisement