റൂട്ടിനു ഐപിഎലിനു അനുമിതയില്ല

- Advertisement -

ബിഗ് ബാഷ് 2018 സീസണില്‍ കളിക്കുവാന്‍ ജോ റൂട്ടിനു ഇംഗ്ലണ്ട് അനുമതി നല്‍കിയെങ്കിലും ഐപിഎലില്‍ ഈ അനുമതിയില്ലെന്ന് ബോര്‍ഡ് ഇംഗ്ലണ്ട് ടെസ്റ്റ് നായകനെ അറിയിച്ചു. കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ തന്റെ പേര് താരം ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ലേലത്തില്‍ ആരും തന്നെ താരത്തിനെ സ്വന്തമാക്കിയിരുന്നില്ല.

ഐസിസി ക്രിക്കറ്റ് ലോകകപ്പും ആഷസ് പരമ്പരയും വരുന്നതിനാലാണ് ഐപിഎലില്‍ താരത്തെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചത്. കഴിഞ്ഞ തവണത്തെപ്പോലെ റൂട്ട് ലേലത്തില്‍ തന്റെ പേര് നല്‍കില്ലെന്ന് വേണം ഈ തീരുമാനത്തില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ജോ റൂട്ട് തന്റെ ടി20 കഴിവുകളെ മെച്ചപ്പെടുത്തി ലോകത്തിനു മുന്നില്‍ അത് തുറന്ന് കാണിക്കുവാനുള്ള അവസരമായാണ് ബിഗ് ബാഷില്‍ കളിക്കുവാന്‍ ലഭിച്ച അവസരത്തെ കണക്കാക്കുന്നത്.

ഇംഗ്ലണ്ടിനായി ഇതുവരെ 28 ടി20 അന്താരാഷ്ട്ര മത്സരങ്ങള്‍ മാത്രമാണ് ജോ റൂട്ട് കളിച്ചിട്ടുള്ളത്. തന്റെ ഫോം സ്ഥിരമായി ടി20യില്‍ നിലനിര്‍ത്തുവാന്‍ ബുദ്ധിമുട്ടുന്ന റൂട്ടിനു തന്റെ ടീമിിലെ സ്ഥാനവും അടുത്തിടെ നഷ്ടമായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും പ്രകടമാക്കുന്ന മികവ് താരത്തിനു ഒരിക്കലും ടി20യില്‍ പുറത്തെടുക്കാനായിട്ടില്ല.

Advertisement