ഏഷ്യന്‍ ഗെയിംസ് അത്‍ലറ്റിക്സിനു ഇന്ന് തുടക്കം, പ്രതീക്ഷകളോടെ ഇന്ത്യന്‍ താരങ്ങള്‍

ഏഷ്യന്‍ ഗെയിംസ് 2018ന്റെ അത്‍ലറ്റിക്സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. മെഡല്‍ പ്രതീക്ഷകളുമായി ഒട്ടനവധി ഇന്ത്യന്‍ താരങ്ങളാണ് ഇന്ന് മത്സര രംഗത്തിറങ്ങുന്നത്. 400 മീറ്റര്‍ ഹീറ്റ്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ഹിമ ദാസിനൊപ്പം നിര്‍മ്മല ഷിയോരനും ഇറങ്ങുന്നുണ്ട്. 400 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ മുഹമ്മദ് അനസും രാജീവ് അരോക്കിയയും ഇറങ്ങുന്നുണ്ട്.

100 മീറ്ററില്‍ ദത്തി ചന്ദും ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിംഗുമാണ് ഇന്ന് മത്സരിക്കാനിറങ്ങുന്നത്.